സ്വകാര്യ മേഖലയിലെ വായ്പാദാതാക്കളായ കരൂർ വൈശ്യ ബാങ്ക് 2 കോടിയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി. പുതുക്കിയ പലിശ നിരക്കുകൾ സെപ്റ്റംബർ മുതൽ പ്രാബല്യത്തിൽ വരും. ഒരു മാസം മുതൽ മുതൽ 6 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ബാങ്ക് വർദ്ധിപ്പിച്ചത്. .
7 ദിവസം മുതൽ 30 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 4 ശതമാനം പലിശ നിരക്ക് നൽകുന്നത് തുടരും, എന്നാൽ 31 ദിവസം മുതൽ 45 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 4 ശതമാനത്തിൽ നിന്ന് 5.25 ശതമാനം ആയി ഉയർത്തി. 46 മുതൽ 90 ദിവസം വരെ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് 4.25 ശതമാനത്തിൽ നിന്ന് 5.25 ശതമാനമായി വർധിപ്പിച്ചു. 91 ദിവസം മുതൽ 120 ദിവസം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ഇപ്പോൾ 5.25 ശതമാനം പലിശ ലഭിക്കും, അതേസമയം 121 ദിവസത്തിനും 180 ദിവസത്തിനും ഇടയിൽ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ഇപ്പോൾ 5.50 ശതമാനം പലിശ ലഭിക്കും.