ഉമ്മന്‍ചാണ്ടിക്ക് ആശ്വാസം ; സരിതയുടെ കത്ത് ചര്‍ച്ച ചെയ്യരുതെന്ന് ഹൈക്കോടതി

കൊച്ചി: സോളാര്‍ കേസ് പ്രതി സരിതയുടെ കത്ത് ചര്‍ച്ച ചെയ്യരുതെന്ന് ഹൈക്കോടതി.

മാധ്യമങ്ങള്‍ ഉള്‍പ്പടെ ആരും കത്ത് സംബന്ധിച്ച് ചര്‍ച്ചയില്‍ ഏര്‍പ്പെടരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു.

നേരത്തെ, ഉമ്മന്‍ചാണ്ടിക്കെതിരായ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

സോളാര്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് വാര്‍ത്താ കുറിപ്പ് ഇറക്കിയത് അനുചിതമായിരുന്നെന്ന് കോടതി നിരീക്ഷിച്ചു.

മാത്രമല്ല, വിചാരണയ്ക്കു മുന്‍പ് എങ്ങനെ നിഗമനങ്ങളിലെത്തുമെന്നും കോടതി ആരാഞ്ഞു.

വ്യക്തിയുടെ പ്രതിശ്ചായ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരായ ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്.

ഉമ്മന്‍ ചാണ്ടിയ്ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് ഹാജരായത്.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ തനിക്കെതിരായ പരാമര്‍ശങ്ങള്‍ റദ്ദാക്കണമെന്നാണ് ഹര്‍ജിയില്‍ ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടിരിക്കുന്നത്.

ജനുവരി 15ന് ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജി വീണ്ടും പരിഗണിക്കും.

Top