ഉദ്യോഗസ്ഥരില്‍ നിന്നുമുള്ള നിര്‍ബന്ധിത പണപ്പിരിവ് കൊള്ളയെന്ന് ഹൈക്കോടതി

highcourt

കൊച്ചി: ദുരിതാശ്വാസ നിധിയിലേയ്ക്ക് ഉദ്യോഗസ്ഥരില്‍ നിന്നും ശമ്പളം നിര്‍ബന്ധമായി പിടിക്കുന്നത് കൊള്ളയെന്ന് ഹൈക്കോടതി. സാലറി ചാലഞ്ചില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടത് ശമ്പളം നല്‍കണം എന്നു മാത്രമാണെന്നും നിര്‍ബന്ധിത പണപ്പിരിവല്ലെന്നും കോടതി വ്യക്തമാക്കി.

തിരുവിതാംകൂര്‍ ദേവസ്വം ജീവനക്കാരുടെ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെട്ടത്. ഉത്തരവ് പുനപരിശോധിക്കുമെന്ന് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു.

Top