തിരുവനന്തപുരം; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പിണറായി സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്.
ക്യാമ്പുകളിലുള്ളവര്‍ക്ക് നല്‍കുമെന്ന പ്രഖ്യാപിച്ച 3800 രൂപ പോലും പലര്‍ക്കും കിട്ടിയിട്ടില്ലെന്നും സന്നദ്ധ സംഘടനകളും നല്ല മനുഷ്യരും സഹായിക്കുന്നത് കൊണ്ടാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ നടന്നു പോകുന്നതെന്നും ചെന്നിത്തല പറഞ്ഞു.
സര്‍ക്കാര്‍ പ്രഖ്യാപിച്ച 3800 രൂപ പലര്‍ക്കും ലഭിച്ചില്ലെന്ന് എറണാകുളം പറവൂര്‍ ശ്രീനാരായണ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെ താമസക്കാര്‍ പറഞ്ഞെന്നും പിന്നീട് പ്രഖ്യാപിച്ച പതിനായിരം രൂപ അവരില്‍ ഒരാള്‍ക്ക് പോലും ലഭിച്ചില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.