തിരുവനന്തപുരത്ത് കിണറിടിഞ്ഞ് മരണമടഞ്ഞ മഹാരാജന്റെ കുടുംബത്തിന് സഹായധനം കൈമാറി

തിരുവനന്തപുരം: കിണറിടിഞ്ഞ് മണ്ണിനടിയില്‍ അകപ്പെട്ട് മരണമടഞ്ഞ മഹാരാജന്റെ കുടുംബത്തിന് സഹായധനം കൈമാറി. തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടിയാണ് സഹായം കൈമാറി. 2 ലക്ഷം രൂപയുടെ ചെക്ക് മഹാരാജന്റെ ഭാര്യ സെല്‍വിക്ക് മന്ത്രി കൈമാറി. കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതി 2010 പ്രകാരം തൊഴിലിനിടെ മരണപ്പെടുന്ന അതിഥി തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ക്ക് നല്‍കുന്ന ധനസഹായത്തുകയാണ് കൈമാറിയത്.

തിരുവനന്തപുരം എംജിഎം പബ്ലിക് സ്‌കൂളിന്റെ നല്ല പാഠം പദ്ധതിയുമായി ചേര്‍ന്ന് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ മഹാരാജന്റെ കുടുംബത്തിനായി പുതുക്കിപ്പണിഞ്ഞ വീടിന്റെ താക്കോല്‍ ദാനവും മന്ത്രി നിര്‍വഹിച്ചു. തമിഴ്‌നാട് തോവാളക്കടുത്ത് പെരുമാള്‍പുരം സ്വദേശിയായ വെങ്ങാനൂര്‍ നീലകേശിറോഡ് നെല്ലിയറത്തലയില്‍ മഹാരാജന്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് അടിയില്‍പ്പെടുകയായിരുന്നു.

Top