ആവിക്കൽ പ്ലാന്റിനെതിരായ സമരത്തിന് പിന്നിൽ മത തീവ്രവാദികൾ; ഡെപ്യൂട്ടി മേയറിന്റെ പരാമർശം വിവാദത്തിൽ

വിക്കല്‍തോട് ശുചിമുറി മാലിന്യ പ്ലാന്റിനെതിരായ സമരത്തിന് പിന്നില്‍ മുസ്ലിം മത തീവ്രവാദികളെന്ന കോഴിക്കോട് കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സിപി മുസാഫിര്‍ അഹമ്മദിന്റെ പരാമര്‍ശം വിവാദത്തില്‍. ഡെപ്യൂട്ടി മേയര്‍ക്കെതിരെ പ്രതിഷേധവുമായിവിവിധ സംഘടനകള്‍ രംഗത്തെത്തി. കൗണ്‍സില്‍ യോഗത്തിലായിരുന്നു ഡെപ്യൂട്ടി മേയറുടെ വിവാദ പരാമര്‍ശം.

ആവിക്കലെയും കോതിയിലെയും പ്രതിഷേധത്തില്‍ മുസ്ലീം മത തീവ്രവാദികള്‍ ഉണ്ടായിരുന്നെന്നും കോണ്‍ഗ്രസും ലീഗും ഈ സമരം ആളിക്കത്തിക്കാന്‍ ശ്രമിച്ചെന്നും സിപി മുസാഫിര്‍ അഹമ്മദ് കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു. ഡെപ്യൂട്ടി മേയറുടെ പരാമര്‍ശത്തിനെതിരെ സ്ഥലം കൗണ്‍സിലറടക്കം യോഗത്തില്‍ പ്രതിഷേധമുയര്‍ത്തി.

നേരത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ഇക്കാര്യം പറഞ്ഞിരുന്നു. കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സിന്റെ ചില സൂചനകള്‍ ഈ വിഷയത്തില്‍ ലഭിച്ചിരുന്നു. സമരത്തില്‍ എസ്ഡിപിഐ പോലുള്ള സംഘടനകള്‍ പുറത്തുനിന്ന് ആള്‍ക്കാരെ സംഘടിപ്പിച്ചിരുന്നതായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ മുസാഫിര്‍ അഹമ്മദിന്റെ പ്രസ്താവന ഇപ്പോള്‍ വിവാദത്തിലായിരിക്കുകയാണ്. ആവിക്കല്‍തോട് – കോതി ശുചി മുറി മാലിന്യ സംസ്‌കരണ പ്ലാന്റുമായി മുന്നോട്ടു പോകുമെന്ന നിലപാട് കോര്‍പറേഷന്‍ കൗണ്‍സിലിലാണ് ഡപ്യൂട്ടി മേയര്‍ ആവര്‍ത്തിച്ചത്.

Top