ബീഹാറില്‍ മത പണ്ഡിതന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു

rape

ദര്‍ബാങ്ക : ബീഹാറിലെ ദര്‍ബാങ്കയില്‍ മത പണ്ഡിതന്‍ എട്ടു വയസുകാരിയെ പീഡിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് 65 കാരനായ മൊഹമ്മദ് മൊസിബ് അര്‍ റഹ്മാനെ പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലെ പരുക്കുകള്‍ പലതും ഗുരുതരമാണ്. കുട്ടിയെ ദര്‍ബാങ്ക മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥനായ അന്‍ജു കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ജൂലൈ 17 നാണ് സംഭവം നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മത കാര്യങ്ങളുമായി ബന്ധപ്പെട്ട് ക്ലാസ് എടുക്കാന്‍ പ്രതി എല്ലാ ദിവസവും രാത്രി 9 മണിയോടു കൂടി പെണ്‍കുട്ടിയുടെ വീട്ടില്‍ പോകുമായിരുന്നു, സംഭവം നടന്ന ദിവസം അയാള്‍ കുട്ടിയുടെ വീട്ടില്‍ പോകുകയും പെണ്‍കുട്ടി ഒറ്റയ്ക്കാണെന്ന് മനസിലാക്കി പീഡിപ്പിക്കുകയുമായിരുന്നു.

Top