പല്ലിസ ; കിഴക്കൻ ഉഗാണ്ടയിൽ മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ച് ക്രിസ്ത്യൻ പാസ്റ്ററെ തീവ്ര ഇസ്ലാമിസ്റ്റുകൾ കഴുത്തറുത്ത് കൊന്നു .ഉഗാണ്ടയിലെ പല്ലിസ പട്ടണത്തിൽ താമസിക്കുന്ന പാസ്റ്റർ തോമസ് ചിക്കൂമയെയാണ് തുറന്ന ചർച്ചയ്ക്കെന്ന രീതിയിൽ ക്ഷണിച്ചതിന് ശേഷം മുസ്ലീം തീവ്രവാദികൾ ക്രൂരമായി കൊലപ്പെടുത്തിയത്. ആറ് മുസ്ലീങ്ങൾ ഉൾപ്പെടെ 14 പേരെ പാസ്റ്റർ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തുവെന്ന് ആരോപിച്ചായിരുന്നു കൊലപാതകം.
ബൈബിളും ഖുറാനും ഉപയോഗിച്ചുള്ള ചർച്ചയ്ക്കായിട്ടാണ് പാസ്റ്ററെ വിളിച്ചുവരുത്തിയത്. ഇതിനിടെ പാസ്റ്റർ ക്രിസ്തുമതത്തെ ന്യായീകരിച്ചപ്പോൾ, പ്രകോപിതരായ മുസ്ലീങ്ങൾ “അല്ലാഹു അക്ബർ” മുഴക്കാൻ തുടങ്ങി.
ഒരാൾ പാസ്റ്ററെ തല്ലുകയും ചെയ്തു. പാസ്റ്ററിനൊപ്പം മകനും ഉണ്ടായിരുന്നെങ്കിലും അന്തരീക്ഷം മോശമാകുന്നത് കണ്ടു മകൻ ഭയന്ന് വീട്ടിലേക്ക് ഓടുകയായിരുന്നു. ഇതിനിടെ രണ്ട് മോട്ടോർ ബൈക്കുകളിലായി ഇസ്‌ലാമിക വസ്ത്രം ധരിച്ച നാലു പേർ അതിവേഗം മറികടന്നു പോകുന്നത് കണ്ടതായി മകൻ പറഞ്ഞു. , രണ്ട് മോട്ടോർസൈക്കിളുകളും നളുഫെനിയ പ്രൈമറി സ്കൂളിന് എതിർവശത്തുള്ള ജംഗ്ഷനിലും പാസ്റ്ററുടെ വീടിനടുത്തുള്ള റോഡിലും നിർത്തി. ഈ സമയത്തും പാസ്റ്റർ മുസ്ലീം ജനക്കൂട്ടവുമായി സംസാരിക്കുകയായിരുന്നു .
ഒരു മണിക്കൂറിന് ശേഷം അയൽവാസികളുമായി തിരിച്ചെത്തി സ്ഥലത്ത് നടത്തിയ തെരച്ചിലിലാണ് രക്തത്തിൽ കുളിച്ച നിലയിൽ പാസ്റ്ററെ കണ്ടെത്തിയത്. നാവ് അറുത്തുമാറ്റിയ നിലയിലും തല വെട്ടിയെടുത്ത നിലയിലുമായിരുന്നു പാസ്റ്ററിനെ കണ്ടെത്തിയതെന്ന് മകൻ പറയുന്നു
സംഭവത്തെ കുറിച്ച് ഉഗാണ്ട പൊലീസ് അന്വേഷണം ആരംഭിച്ചു . കിഴക്കൻ ഉഗാണ്ടയിൽ 50 ഓളം പള്ളികൾ നിർമ്മിച്ച പാസ്റ്റർ തോമസ് ചിക്കൂമയുടെ മരണം ക്രിസ്ത്യൻ വിശ്വാസികളെ ഒന്നടങ്കം ഭീതിയിലാഴ്ത്തി . എൻഗൽവേ ഗ്രാമത്തിലെ സെന്റ് മാർട്ടിൻ ചർച്ചിലെ സുവിശേഷകനായിരുന്നു പാസ്റ്റർ.