മുട്ടില്‍ മരംമുറി കേസ്: അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

മാനന്തവാടി: മുട്ടില്‍ മരം മുറി കേസ് അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. സുല്‍ത്താന്‍ ബത്തേരി ഡിവൈഎസ്പി വി.വി ബെന്നിയെയാണ് തിരൂരിലേക്ക് സ്ഥലംമാറ്റിയത്. നാദാപുരം ഡിവൈഎസ്പി ടി.പി ജേക്കബിനാണ് പകരം ചുമതല. കേന്ദ്ര ആഭ്യന്തര മന്ത്രി അന്വേഷണ മികവിന് മെഡല്‍ പ്രഖ്യാപിച്ച ഉദ്യോഗസ്ഥനാണ് വി.വി ബെന്നി.

നേരത്തെ മുട്ടില്‍ മരം മുറി കേസ് അന്വേഷണ ഉദ്യോഗസ്ഥനായ കോഴിക്കോട് ഫ്‌ലയിംങ് സ്‌ക്വാഡ് ഡിഎഫ്ഒ ഒപി ധനേഷ് കുമാറിനെ കാസര്‍ഗോഡേക്ക് സ്ഥലം മാറ്റിയിരുന്നു. 31 പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് സ്ഥലം മാറ്റികൊണ്ടുള്ള ഉത്തരവിറങ്ങിയത്.

Top