അമിത് ഷായ്ക്കെതിരായ പരാമര്‍ശം; രാഹുല്‍ ഗാന്ധി ഇന്ന് കോടതിയില്‍ ഹാജരാകും

ഡല്‍ഹി: കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരായ പരാമര്‍ശ കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂര്‍ കോടതിയില്‍ ഹാജരാകും. ബിജെപി നേതാവ് വിജയ് മിശ്ര നല്‍കിയ മാനനഷ്ട കേസിലാണ് നടപടി. സംശുദ്ധ രാഷ്ട്രീയം അവകാശപ്പെടുന്ന ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ കൊലപാതകക്കേസില്‍ പ്രതിയാണ് എന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിലാണ് കേസ്.

2018 ല്‍ കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായായിരുന്നു രാഹുലിന്റെ വിവാദ പരാമര്‍ശം. സുല്‍ത്താന്‍പൂര്‍ എംപി – എംഎല്‍എ കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ കോടതി നേരത്തെ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ രാഹുല്‍ ഹാജരായിരുന്നില്ല.

രാവിലെ 10 മണിയോടെയാണ് രാഹുല്‍ ഹാജരാവുക. കോടതിയില്‍ ഹാജരാകേണ്ടതിനാല്‍ രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഉച്ച വരെ നിര്‍ത്തിവെക്കുമെന്ന് ജയറാം രമേശ് അറിയിച്ചു. അമേഠിയിലെ ഫുര്‍സത്ഗഞ്ചില്‍നിന്ന് ഉച്ചയ്ക്ക് 2 മണിക്ക് യാത്ര പുനരാരംഭിക്കുമെന്നും അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.

Top