മഹാനായ സാമൂഹിക പരിഷ്കർത്താവ് അയ്യൻകാളിയുടെ 156-ാം ജന്മദിനം ഇന്ന് …

ഹാത്മാ അയ്യന്‍കാളിയുടെ 156-ാമത് ജന്മദിനമാണ് നാം ആചരിക്കുന്നത്. കേരളത്തിലെ പിന്നോക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ച സാമൂഹിക പരിഷ്കർത്താക്കളിൽ പ്രമുഖനായിരുന്നു അയ്യങ്കാളി. നൂറ്റാണ്ടുകളോളം ജാതീയമായ അടിമത്തം അടിച്ചേല്‍പ്പിക്കപ്പെട്ട ജനതയ്‌ക്ക് മോചനം ലഭിക്കുന്നതിനുവേണ്ടിയുള്ള പോരാട്ടം തന്റെ ജീവിതത്തിലുടനീളം അയ്യന്‍കാളി പ്രാവര്‍ത്തികമാക്കുകയായിരുന്നു.

സ്വയംപ്രഖ്യാപിത ഹിന്ദു രാജ്യമായിരുന്ന തിരുവിതാംകൂറിന്റെ തെക്കേ അറ്റത്ത് തിരുവനന്തപുരത്തിനടുത്തുള്ള വെങ്ങാനൂരാണ് 1863 ഓഗസ്റ്റ് 28ന് അയ്യൻകാളി ജനിച്ചത്. സംഭവബഹുലമായ ആ ജീവിതം 1941 ജൂണിൽ അവസാനിക്കുമ്പോൾ തന്നെ ചരിത്രത്തിന്റെ ഭാഗമായിരുന്നു.

കുട്ടിക്കാലത്ത് കാളി എന്ന് വിളിക്കപ്പെട്ടിരുന്ന ഇദ്ദേഹം പുലയ സമൂഹത്തെ മനുഷ്യർക്ക് അയ്യൻ കാളിയായി . അക്കാലത്ത് പുലയ-പറയ സമൂഹത്തെ മനുഷ്യരായി പോലും പരിഗണിച്ചിരുന്നില്ല. സമൂഹത്തിൽ നിന്നും എല്ലാതരത്തിലും ബഹിഷ്കൃതരായിരുന്നു ഈ സമൂഹം. കൃഷി ചെയ്യാൻ ജന്മിമാർക്ക് വേണ്ട ഒരു ഉപകരണം മാത്രമായാണ് അതുവരെ പുലയ-പറയ സമുദായത്തെ കണ്ടിരുന്നത്.

ഉപജാതികൾക്കു അതീതമായി ചിന്തിക്കുകയും, ഹിന്ദു മതത്തിന്റെ ക്രൂരമായ അനാചാരങ്ങളെ എതിർക്കുകയും ചെയ്യുക, വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ സ്വാതന്ത്ര്യത്തിലേക്ക് എത്തുക എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആശയങ്ങൾ.

Top