remesh chennithala statement

remesh chennithala

തിരുവനന്തപുരം : കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നു പ്രതിപക്ഷം.

ഇക്കാര്യം ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാക്കള്‍ ഇന്നു മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു.

കണ്ണൂരിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടതായി സന്ദര്‍ശന ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പ്രശ്‌നത്തില്‍ രാഷ്ട്രീയമായ പരിഹാരമുണ്ടാക്കണം. സമാധാനം പുനസ്ഥാപിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

Top