remesh chennithala statement ; ksu students issue

ഡല്‍ഹി : സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയ കെഎസ്‌യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാര്‍ഥികളെ പോലീസുകാര്‍ അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അകാരണമായായിരുന്നു പോലീസ് നടപടിയെന്നും ഇതിനെതിരേ ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനത്ത് തുടരില്ലെന്ന് ഉമ്മന്‍ ചാണ്ടി നേരത്തെ തന്നെ അറിയിച്ചതാണ്. അദ്ദേഹം തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. സാധാരണയായി പ്രതിപക്ഷ നേതാവാണ് ഈ സ്ഥാനം വഹിക്കുന്നതെന്നും അതിനാല്‍ ചെയര്‍മാന്‍ സ്ഥാനത്ത് താനുണ്ടാവുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Top