തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടി നേരിട്ടാല്‍ തനിക്കും ഉമ്മന്‍ചാണ്ടിക്കും വി.എം.സുധീരനും ഒരു പോലെ ഉത്തരവാദിത്വമുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
ഉമ്മന്‍ചാണ്ടിയുടെയല്ല, യു.ഡി.എഫിന്റെ വിലയിരുത്തലാകും തിരഞ്ഞെടുപ്പ്. ലീഗ് നേതാക്കള്‍ക്ക് കോണ്‍ഗ്രസിനോട് അഭിപ്രായം പറയാം. എന്നാല്‍, കാര്യങ്ങള്‍ അതിന്റെ അടിസ്ഥാനത്തിലല്ല. ഹൈക്കമാന്‍ഡിന്റെ തീരുമാനത്തിന് പിന്നില്‍ ലീഗിന്റെ ഇടപെടല്‍ ഇല്ല. അടൂര്‍ പ്രകാശ് എവിടെയായിരുന്നോ അവിടെത്തന്നെയാണ് ഇപ്പോഴെന്നും ചെന്നിത്തല പറഞ്ഞു.