remesh chennithala’s statement

remesh chennithala

ഷൊര്‍ണ്ണൂര്‍: കോഴിക്കോട് നടക്കുന്ന ബി.ജെ.പി. ദേശീയ കൗണ്‍സിലിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ദേശീയ കൗണ്‍സിലിന്റെ പേരില്‍ ബി.ജെ.പി കോടികള്‍ ഒഴുക്കി മാമാങ്കം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ വര്‍ഗീയത വേരുറപ്പിക്കാനുള്ള വിഫലശ്രമമാണ് നടക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി. ഷൊര്‍ണ്ണൂരില്‍ സൗമ്യയുടെ അമ്മയെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top