remesh chennithala’s statement

തിരുവനന്തപുരം : സ്വാശ്രയ സമരത്തില്‍ സര്‍ക്കാര്‍ പിടിവാശി അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

സമരക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും ചെന്നിത്തല പറഞ്ഞു.

ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

സ്വാശ്രയ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചിട്ടുണ്ട്.

സമരം ചെയ്യുന്ന പ്രസ്ഥാനത്തോടും സമരം ചെയ്യുന്ന ജനപ്രതിനിധികളോടും ഈ നിലപാടല്ല സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്.

സര്‍ക്കാര്‍ ഒരുവിധത്തിലുമുള്ള വിട്ടുവീഴ്ചയ്ക്കും തയാറല്ലെങ്കില്‍ സമരം ശക്തമായി മുന്നോട്ടു കൊണ്ടുപോകുകയെന്നതു മാത്രമാണ് ഞങ്ങളുടെ മുന്നിലുള്ള പോംവഴിയെന്നും ചെന്നിത്തല പറഞ്ഞു.

Top