തിരുവനന്തപുരം: 26ന് തുടങ്ങുന്ന നിയസഭാ സമ്മേളനത്തില്‍ പങ്കാളികളാകാനും സഭയില്‍ ഉന്നയിക്കേണ്ട വിഷയങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കാനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അഭ്യര്‍ത്ഥിച്ചു.
നിര്‍ദ്ദേശങ്ങള്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ തന്നെ അറിയിക്കാവുന്നതാണെന്നും ചെന്നിത്തല പറഞ്ഞു.
പ്രാദേശിക പ്രശ്‌നം മുതല്‍ സംസ്ഥനത്തെ ആകെ ബാധിക്കുന്ന വിഷയങ്ങള്‍ വരെ അറിയിക്കാം. ജനങ്ങള്‍ക്ക് വേണ്ടി ആ പ്രശ്‌നങ്ങള്‍ തങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരില്‍ നിന്ന് കിട്ടുന്ന മറുപടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യും. ഇതിന് പുറെമെ പൊതുവായ വിഷയങ്ങളില്‍ ജനങ്ങളുടെ നിലപാടും അറിയിക്കാം.
ജനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ വളരെ വിലപ്പെട്ടവയാണെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ പ്രവര്‍ത്തനം ജനകീയമാക്കുന്നതിനും സംസ്ഥാനത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് ഒരുമിച്ച് പരിഹാരം കാണുന്നതിനുമുള്ള ഈ ഉദ്യമത്തില്‍ ജനങ്ങള്‍ പങ്കാളികളാകുമെന്ന് ഉറപ്പുണ്ടെന്നും വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ക്കായി കാത്തിരിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.