മുതലപ്പൊഴി അഴിമുഖത്തെ മണല്‍ത്തിട്ട നീക്കല്‍: നടപടിയെടുക്കാന്‍ കളക്ടറുടെ ഉത്തരവ്

ചിറയിൻകീഴ്: മുതലപ്പൊഴി അഴിമുഖത്ത് മണല്‍ത്തിട്ട രൂപപ്പെടുന്നത് മൂലം ഉണ്ടാകുന്ന അപകടാവസ്ഥ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് ഉത്തരവിട്ടു. അഴിമുഖത്തിന്റെ തെക്കുഭാഗത്ത് എംഒയു പ്രകാരമുള്ള ആറ് മീറ്റര്‍ ഉയരമുള്ള ഗൈഡ് ലൈറ്റുകള്‍ ജൂണ്‍ 19 നു മുന്‍പായി സ്ഥാപിക്കാനും കാലവര്‍ഷം പിന്‍വാങ്ങുമ്പോള്‍ അഴിമുഖത്തെ പാറ മൂടി 15 സേഫ്റ്റി ബൂയുകള്‍ സ്ഥാപിക്കാനും അദാനി പോര്‍ട്‌സ് ആന്‍ഡ് ലോജിസ്റ്റിക്സിന് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

അഴിമുഖത്തേക്ക് പോകുന്ന മത്സ്യബന്ധന യാനങ്ങളിലെ തൊഴിലാളികള്‍ നിര്‍ബന്ധമായും ലൈഫ് ജാക്കറ്റ് ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറോട് നിര്‍ദ്ദേശിച്ചു. കാലാവസ്ഥ അനുകൂലമാകുമ്പോള്‍ ഡ്രഡ്ജര്‍ ഉപയോഗിച്ച് ആഴം നിലനിര്‍ത്തുന്നതിലേക്ക് ഡ്രഡ്ജിങ് നടത്തി, അത് പരിശോധിച്ച് ഉറപ്പുവരുത്താന്‍ ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കും അദാനി പോര്‍ട്‌സ് ആന്‍ഡ് ലോജിസ്റ്റിക്‌സിനും നിര്‍ദ്ദേശം നല്‍കി.

Top