ഹിസ്റ്ററി ഡിലീറ്റ് ഓപ്ഷന്‍ എന്ന സംവിധാനം ഫെയ്‌സ് ബുക്കിലും വന്നേ…

ല്ലാ അനാവശ്യ പരസ്യങ്ങള്‍ക്കുമെതിരേ ഫെയ്‌സ് ബുക്ക് ഇപ്പോള്‍ ഒരു പരിഹാരം കൊണ്ടു വന്നിരിക്കുന്നു. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് അപ്ലിക്കേഷനില്‍ അവരുടെ ബ്രൗസിംഗ് ഡാറ്റയെല്ലാം ഇല്ലാതാക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ഡിലീറ്റ് ഹിസ്റ്ററി എന്ന ഓപ്ഷന്‍ ആണ് കൊണ്ടുവന്നിരിക്കുന്നത്.

സാധാരണ ഫെയ്‌സ് ബുക്കില്‍ പരിശോധിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള പരസ്യങ്ങള്‍ ഉപയോക്താക്കളുടെ ഫീഡില്‍ നിറയുകയാണെങ്കില്‍ ഈ പുതിയ സവിശേഷത വളരെയധികം സഹായകമാകുന്നു. ഈ പുതിയ ടൂള്‍. ഓഗസ്റ്റ് മുതല്‍ അയര്‍ലന്‍ഡ്, ദക്ഷിണ കൊറിയ തുടങ്ങിയ ചില രാജ്യങ്ങളിലെ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കിയിരുന്നു.

എല്ലാ ഫെയ്‌സ് ബുക്ക് ഉപയോക്താക്കള്‍ക്കും ഇപ്പോള്‍ എല്ലാ രാജ്യങ്ങളിലും ഈ ടൂള്‍ ലഭ്യമാണെന്ന് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഒരു ബ്ലോഗ് പോസ്റ്റില്‍ അറിയിച്ചു. ആദ്യമായാണ് ഫെയ്‌സ് ബുക്കില്‍ ഇത്തരമൊരു സംവിധാനം എത്തുന്നത്.

Top