മൈക്രോസോഫ്റ്റിന്റെ പുതിയ അപ്‌ഡേറ്റായ വിന്‍ഡോസില്‍ നിന്നും ‘പെയിന്റ്’ ഫീച്ചര്‍ എടുത്തുമാറ്റുന്നില്ലെന്ന് വ്യക്തമായി. നേരത്തെ പെയിന്റ് മാറ്റുന്നതുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് എംഎസ് പെയിന്റ് പിന്‍വലിക്കുന്നില്ലെന്ന് അറിയിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.
1985 ല്‍ വിന്‍ഡോസ് 1.0 യിലൂടെയാണ് പെയിന്റ് ഏവര്‍ക്കും മുന്നില്‍ എത്തുന്നത്. ഇസഡ് സോഫ്റ്റിന്റെ പിസി പെയിന്റ് ബ്രഷ് എന്ന 1ബിറ്റ് മോണോക്രോം ലൈസന്‍സ്ഡ് വേര്‍ഷനില്‍ തുടങ്ങിയ ജൈത്രയാത്ര 32 വര്‍ഷം നീണ്ടുനില്‍ക്കുന്നതായിരുന്നു.
വിന്‍ഡോസ് 98 ന്റെ വരവോടെ മാത്രമാണ് പെയിന്റ് ഉപയോഗിച്ച് വരയ്ക്കുന്ന ചിത്രങ്ങള്‍ ജെപിഇജി ഫോര്‍മാറ്റില്‍ സേവ് ചെയ്യാനായത്. 3ഡി ചിത്രങ്ങള്‍ വരയ്ക്കാനായി മൈക്രോസോഫ്റ്റ് 3ഡി പെയിന്റ് കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയിരുന്നു.