കേസെടുക്കാത്തത് മുഖ്യമന്ത്രി ഇടപെട്ടത്‌കൊണ്ട്; പിണറായി വിജയനെതിരെ രമ്യ ഹരിദാസ്

തൃശൂര്‍ : ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രംഗത്ത്. തനിക്ക് നീതി നിഷേധിച്ചത് മുഖ്യമന്ത്രിയാണെന്നും എ.വിജയരാഘവനെതിരായ പരാതിയില്‍ കേസെടുക്കാന്‍ പൊലീസിന് കിട്ടിയ നിയമോപദേശം മുഖ്യമന്ത്രി ഇടപെട്ടാണ് തിരുത്തിയതെന്നും രമ്യ ആരോപിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസിലെ തൂപ്പുകാരന്റെ നിലവാരത്തിലേക്ക് ഡിജിപി തരംതാഴ്ന്നു.ഇനി കോടതിയില്‍ മാത്രമാണ് പ്രതീക്ഷയെന്നും രമ്യ ഹരിദാസ് കൂട്ടിച്ചേര്‍ത്തു.

Top