റെനോ ഇന്ത്യയുടെ കരുത്തന്‍ മോഡലുകളായ ക്വിഡ്, ട്രൈബര്‍, ഡസ്റ്റര്‍ തുടങ്ങിയവയുടെ ബിഎസ്-6 പതിപ്പുകള്‍ക്ക് വമ്പന്‍ ഓഫറുകളുമായി നിര്‍മാതാക്കള്‍. ലോക്ക്ഡൗണിന് ശേഷമുള്ള പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനായാണ് നിര്‍മാതാക്കള്‍ ജനപ്രിയ മോഡലുകള്‍ക്ക് മികച്ച ഓഫറുകള്‍ ഒരുക്കുന്നതെന്നാണ് പുറത്ത് വരുന്ന വിവരം.
60,000 രൂപ വരെയുള്ള ആനൂകൂല്യങ്ങളാണ് റെനൊ ഒരുക്കിയിരിക്കുന്നത്. റെനോയുടെ ഏറ്റവും പോപ്പുലര്‍ എസ്യുവി മോഡലായ ഡസ്റ്ററിനാണ് 60,000 രൂപയുടെ ആനൂകൂല്യമുള്ളത്. 15000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 25000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 20000 രൂപ ലോയലിറ്റി ബോണസ്, 10000 രൂപ കോര്‍പറേറ്റ് ഡിസ്‌കൗണ്ട് എന്നിങ്ങനെയാണ് ഓഫര്‍.
റെനോയുടെ ഹാച്ച്ബാക്ക് മോഡലായ ക്വിഡിന് ഏകദേശം 35,000 രൂപയുടെ ആനുകൂല്യം ഒരുങ്ങുന്നുണ്ട്. 10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 5000 രൂപ മുതല് 10,000 രൂപ വരെയുള്ള ലോയലിറ്റി ബോണസ്, 4000 രൂപ കോര്‍പറേറ്റ്/ റൂറല്‍ ബോണസ് എന്നിവയാണ് ക്വിഡിനായി ഒരുക്കിയിരിക്കുന്നത്.
റെനോയുടെ നിലവിലെ ടോപ്പ്‌സെല്ലിങ്ങ് മോഡലും എംപിവിയുമായ ട്രൈബറിനും 30,000 രൂപയുടെ ആനുകൂല്യം നല്‍കുന്നുണ്ട്. 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 5000 രൂപ മുതല് 10,000 രൂപ വരെയുള്ള ലോയലിറ്റി ബോണസും 10,000 രൂപയുടെ കോര്പറേറ്റ് ഡിസ്‌കൗണ്ടുമാണ് ഈ മോഡലിനുള്ളത്. എന്നാല്‍ ട്രൈബറിന് ക്യാഷ് ഡിസ്‌കൗണ്ട് ഒരുക്കിയിട്ടില്ല.
വിപണിയില്‍ കാര്യക്ഷമമാകുന്നതിനായി നിരവധി ആനുകൂല്യങ്ങളും റെനോ പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോള്‍ വാങ്ങൂ, പണം പീന്നീട് എന്നതാണ് ഇതില്‍ ആകര്‍ഷകം. ഇതനുസരിച്ച് മെയ് മാസത്തില്‍ റെനോയുടെ വാഹനം വാങ്ങുന്നയാള്‍ മൂന്ന് മാസത്തിനുശേഷം മാത്രം പണമടച്ച് തുടങ്ങിയാല് മതിയെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
ലോക്ക്ഡൗണിനെ തുടര്‍ന്ന് അടഞ്ഞു കിടന്നിരുന്ന റെനോയുടെ ഡീലര്‍ഷിപ്പുകളും സര്‍വ്വീസ് സെന്ററുകളും കഴിഞ്ഞ ദിവസമാണ് പ്രവര്‍ത്തനമാരംഭിച്ചത്.