ജീപ്പ് കോംപസ് തരംഗംത്തിനു മേല്‍ വെല്ലുവിളി ഉയര്‍ത്തി റെനോ പുത്തന്‍ എസ്‌യുവിയുമായി എത്തുന്നു.
ഡസ്റ്റര്‍ പ്ലാറ്റ്‌ഫോമില്‍ ഒരുക്കുന്ന പ്രീമിയം എസ്‌യുവി ക്യാപ്റ്ററുമായാണ് റെനോയുടെ വരവ്.
ഈ വര്‍ഷം വിപണിയിലെത്തുമെന്ന് കരുതുന്ന ക്യാപ്ച്ചര്‍ രാജ്യാന്തര വിപണിയില്‍ മികച്ച വിജയം കൊയ്ത മോഡലാണ്. വിവിധ രാജ്യങ്ങളിലായി ഇതുവരെ 10 ലക്ഷത്തിലേറെ ക്യാപ്ച്ചര്‍ വിറ്റഴിഞ്ഞിട്ടുണ്ട്.
നിലവില്‍ രാജ്യാന്തര വിപണിയിലുള്ള വാഹനം തന്നെയായിരിക്കും ഈ വര്‍ഷം ഇന്ത്യയിലെത്തുക. ഇന്ത്യയില്‍ ഡസ്റ്ററിനേക്കാള്‍ വില കൂടുതലായിരിക്കും വാഹനത്തിന്.
പ്രീമിയം സ്‌റ്റൈലില്‍ മികച്ച സൗകര്യങ്ങളുമായി ആയിരിക്കും പുതിയ ക്രോസ്ഓവറിന്റെ വരവ് എന്നാണ് സൂചന. മുന്‍ഭാഗത്തെ വലിയ ലോഗോ, ത്രിഡി ഇഫക്‌റ്റോടു കൂടിയ എല്‍ ഇ ഡി ടെയില്‍ലാമ്പ്, സ്‌റ്റൈലിഷ് ഇന്റീരിയര്‍ എന്നിവ ക്യാപ്ച്ചറിന്റെ പ്രത്യേകതകളാണ്.
4333 എംഎം നീളവും, 1813 എംഎം വീതിയും 1613 എംഎം പൊക്കവും 2674 എംഎം വീല്‍ബെയ്‌സുമുണ്ട് വാഹനത്തിന്. റെനോയുടെ മറ്റു പല വാഹനങ്ങളിലുമുള്ള 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ തന്നെയാകും ക്യാപ്ച്ചറിനും.
ഡസ്റ്ററിലേതുപോലെ തന്നെ അഞ്ച്, ആറ് സ്പീഡ് ഗിയര്‍ബോക്‌സുകളും നാല് വീല്‍ഡ്രൈവ് മോഡലും ക്യാപ്ച്ചറിനുമുണ്ടാകും എന്നാണ് കരുതുന്നത്.
എന്നാല്‍ തുടക്കത്തില്‍ ഓട്ടോമാറ്റിക് ഗിയര്‍ സംവിധാനം തുടക്കത്തില്‍ അവതരിപ്പിക്കില്ല. ഹ്യുണ്ടായ് ക്രെറ്റ, മഹീന്ദ്ര എക്‌സ്‌യുവി, ടാറ്റ ഹെക്‌സ, ജീപ്പ് കോംപസ് എന്നിവയാകും പ്രധാന എതിരാളികള്‍.