ആവശ്യക്കാരില്ല; റെനോ ക്യാപ്ച്ചര്‍ ഇന്ത്യ വിടുന്നു

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുടെ ഇന്ത്യയിലെ പ്രധാന മോഡലായ ക്യാപ്ച്ചറിനെ വിപണിയില്‍ നിന്ന് പിന്‍വലിച്ച് കമ്പനി. വിപണിയില്‍ ആവശ്യക്കാര്‍ കുറവായതിനാലാണ് ക്യാപ്ച്ചറിനെ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

2017 ന്റെ അവസാനത്തില്‍ അവതരിപ്പിച്ച ക്യാപ്ച്ചറിന് 2020 മാര്‍ച്ച് വരെ വെറും 6,618 യൂണിറ്റ് (2020 മാര്‍ച്ച് വരെ) വില്‍പ്പന മാത്രമാണ് നേടാന്‍ കഴിഞ്ഞത്.

യൂറോപ്യന്‍ മോഡലായ ക്ലിയോ ബി പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ക്യാപ്ച്ചര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മികച്ച യാത്ര , മികച്ച ഡീസല്‍ എഞ്ചിന്‍ എന്നിവ ഈ വാഹനം നല്‍കുന്നുണ്ടെങ്കിലും ഉയര്‍ന്ന വില, പ്രീമിയം ക്യാബിന്റെ അഭാവം തുടങ്ങിയവ മൂലം മറ്റു എതിരാളികളുമായി മത്സരിച്ചു നില്ക്കാന്‍ ഈ വാഹനത്തിന് കഴിഞ്ഞില്ല. നിലവില്‍ ഇന്ത്യയിലെ റെനോ ലൈനപ്പില്‍ റെനോ ട്രൈബര്‍, ഡസ്റ്റര്‍, ക്വിഡ് എന്നീ വാഹനങ്ങള്‍ മാത്രമാണുള്ളത്.

Top