ബ്രസീലിയന്‍ അസോസിയേഷന്‍ ഓഫ് ഓട്ടോമോട്ടീവ് പ്രസ്സ് നല്‍കുന്ന പതിനേഴാമത് ബെസ്റ്റ് ട്രക്ക് ഓഫ് ദി ഇയര്‍ അവാര്‍ഡിന് റിനോ ഡസ്റ്ററിന്റെ ട്രക്ക് പതിപ്പായ ഓറോക്കിനെ തെരഞ്ഞെടുത്തു.
62,290 ഡോളറാണ് ഓറോക്ക് പിക്കപ്പ് ട്രക്കിന് ബ്രീസിലിയന്‍ വിപണിയില്‍ വില. 4,700 മില്ലിമീറ്റര്‍ നീളവും 1,800 മില്ലിമീറ്റര്‍ വീതിയും 1,690 മില്ലിമീറ്റര്‍ ഉയരവുമുള്ള ഈ വാഹനത്തിന്റെ കാര്‍ഗോ സ്‌പേസ് 683 ലിറ്ററാണ്.
1.6 ലിറ്റര്‍ ശേഷിയുള്ളതും 2.0 ലിറ്റര്‍ ശേഷിയുള്ളതുമായ എന്‍ജിനുകളാണ് ഈ വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്.
ഒരു ഡ്രൈവര്‍ കാബിനും ഒരു പാസഞ്ചര്‍ കാബിനും പിന്നിലെ പിക്കപ് ബെഡും ചേരുന്നതാണ് റിനോ ഓറോക്കിന്റെ രൂപം. റിനോ ഈ മോഡലിനെ വിളിക്കുന്നത് സ്‌പോര്‍ട് യൂട്ടിലിറ്റി പിക്കപ്പ് എന്നാണ്.
സൗത്തമേരിക്കന്‍ വിപണിയില്‍ പിക്കപ്പ് ട്രക്കുകള്‍ക്ക് വന്‍ ഡിമാന്‍ഡാണ്. ചെറുവാണിജ്യ വാഹന വിഭാഗത്തില്‍ വിറ്റഴിക്കപ്പെടുന്ന വാഹനങ്ങളില്‍ 75 ശതമാനവും പിക്കപ്പുകളാണ്.
സംഗതി വന്‍ സെറ്റപ്പാണ്. 18 ഇഞ്ച് അലോയ് വീലുകള്‍, റൂഫ് റെയിലുകള്‍, പനോരമിക് സണ്‍റൂഫ്, പിക്കപ് ബെഡിനു മുകളില്‍ ആവശ്യമാണെങ്കില്‍ ഘടിപ്പിക്കാവുന്ന കവര്‍ തുടങ്ങിയ സന്നാഹങ്ങളോടെയാണ് വാഹനം വരുന്നത്.
റിനോയുടെ തന്നെ ഡിക്രോസ്സ് കണ്‍സെപ്റ്റിനോട് ഏറെ കടപ്പെട്ടതാണ് ഡസ്റ്റര്‍ പിക്കപ്പിന്റെ ഡിസൈന്‍.