പുതിയ മൂന്ന് മോഡലുകള്‍ ‘ക്വിഡ്’ നിരയിലേക്ക് എത്തിക്കാന്‍ ഒരുങ്ങി ‘റെനോ’

സ്റ്റര്‍ എസ്.യു.വിക്ക് ശേഷം ഇന്ത്യയിലെത്തിയ റെനോയുടെ മികച്ച മോഡലാണ് ക്വിഡ്.

ചുരുങ്ങിയ കാലയളവിനുള്ളില്‍ മാര്‍ക്കറ്റ് ലീഡറായ മാരുതി സുസുക്കി ആള്‍ട്ടോയ്‌ക്കെതിരെ ശക്തമായ മത്സരമൊരുക്കാനും ക്വിഡിന് സാധിച്ചു.

നിലവില്‍ 2 ലക്ഷത്തോളം ക്വിഡ് യൂണിറ്റുകള്‍ റെനോ ഇന്ത്യയില്‍ വിറ്റഴിച്ചു കഴിഞ്ഞു.

വിപണി വിഹിതം വര്‍ധിപ്പിക്കാന്‍ കൂടുതല്‍ വില്‍പ്പന നടക്കുന്ന ക്വിഡിന്റെ അടിസ്ഥാനത്തില്‍ മൂന്ന് പുതിയ വേരിയന്റുകള്‍ പുറത്തിറക്കാനും ഒരുങ്ങുകയാണ് റെനോ.

പുതിയ മൂന്ന് മോഡലുകള്‍ ക്വിഡ് നിരയിലേക്ക് എത്തുമെന്ന് റെനോ അധികൃതര്‍ സൂചന നല്‍കിയെങ്കിലും അവ ഏതെല്ലാമെന്ന കാര്യത്തെ കുറിച്ച് വ്യക്തമാക്കിയിട്ടില്ല.

ലഭ്യമായ സൂചനകള്‍ പ്രകാരം ക്വിഡിന്റെ അടിസ്ഥാനത്തില്‍ ഒരു സബ്‌ഫോര്‍ മീറ്റര്‍ സെഡാന്‍, സബ്‌ഫോര്‍ മീറ്റര്‍ എസ്.യു.വി, ഇലക്ട്രിക് ഹാച്ച്ബാക്ക് എന്നിവയാണ് പുതുതായി എത്തുകയെന്നാണ് സൂചന.

ഇതില്‍ ഇലക്ട്രിക് വേരിയന്റ് ആദ്യമെത്തുക ചൈനീസ് വിപണിയിലേക്കായിരിക്കും.

Top