വരാനിരിക്കുന്ന കിഗർ കൺസെപ്റ്റ് കോംപാക്ട് എസ്‌യുവിയുടെ ചിത്രം റെനോ ഇന്ത്യ വീണ്ടും ടീസ് ചെയ്തു. കൺസെപ്റ്റ് മോഡൽ ബ്രാൻഡ് ഇന്ന് അവതരിപ്പിക്കും എന്ന് ടീസർ വ്യക്തമാക്കുന്നു. ഇതിനു മുന്നോടിയായി കമ്പനി കഴിഞ്ഞ ദിവസം ഒരു ചെറിയ ടീസർ വീഡിയോ പങ്കിട്ടിരുന്നു. ഇപ്പോൾ 2020 നവംബർ 18 -ന് കൺസെപ്റ്റ് മോഡൽ അനാവരണം ചെയ്യാൻ ഒരുങ്ങുകയാണ് എന്ന് നിർമ്മാതാക്കൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.
ബി-സെഗ്മെന്റ് കോംപാക്ട് എസ്‌യുവിക്ക് വളരെ സ്പോർട്ടിയും ബോൾഡുമായ രൂപമാണ് ഫ്രഞ്ച് കാർ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത് എന്നാണ് ടീസർ വിഡിയോയും ടീസർ ചിത്രവും വ്യക്തമാക്കുന്നത്. 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റ്, 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ എന്നിങ്ങനെ രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളുമായി കിഗർ ലഭ്യമാകും. ഇവ അഞ്ച് സ്പീഡ് മാനുവൽ ഗിയബോക്സിലേക്കും CVT ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലേക്കും ജോടിയാക്കാൻ സാധ്യതയുണ്ട്.
എംപിവി മോഡലായ ട്രൈബറും അതിന്റെ വരാനിരിക്കുന്ന കസിൻ നിസാൻ മാഗ്നൈറ്റും പങ്കിടുന്ന അതേ CMF-A+ പ്ലാറ്റ്‌ഫോമാണ് കിഗറിനേയും പിന്തുണയ്‌ക്കുന്നത്. റെനോ കോംപാക്ട് എസ്‌യുവി അതിന്റെ രൂപകൽപ്പന, സവിശേഷത, സുരക്ഷാ പട്ടിക എന്നിവ മാഗ്നൈറ്റുമായി പങ്കിടാനും സാധ്യതയുണ്ട്. നിസാൻ മാഗ്നൈറ്റിന്റെ ലോഞ്ചും അടുത്തെത്തിയിരിക്കുകയാണ്, ഇപ്പോൾ കിഗർ അനാച്ഛാദനം ചെയ്യുന്നതോടെ കോംപാക്ട്-എസ്‌യുവി വിഭാഗത്തിലെ മത്സരം കൂടുതൽ കഠിനമാവും.