റിനോ കോളിയോസ് ഇന്ത്യയില്‍ വിജയകരമായിരുന്നില്ലെങ്കിലും ഒട്ടേറെ പുതുമകള്‍ വരുത്തിയുള്ള പുത്തന്‍ കോളിയോസ് 2016 പാരീസ് മോട്ടോര്‍ഷോയില്‍ അവതരിപ്പിച്ചു.
റിനോനിസാന്‍ കൂട്ടുകെട്ടില്‍ വികസിപ്പിച്ച സിഎംഎഫ് പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മാണം നടത്തിയിട്ടുള്ളതാണ് ഈ പുതുക്കിയ എസ് യുവി.
ഡി സെഗ്മെന്റ് എസ്യുവി എന്ന വിഭാഗത്തിലേക്ക് അവതരിപ്പിക്കുന്ന ഈ എസ്യുവിയില്‍ അകത്തളത്തിലെ വിശാലത വര്‍ധപ്പിച്ചിട്ടുണ്ടെന്നുള്ളതാണ് ഏറ്റവും വലിയ സവിശേഷതയായി കമ്പനി തന്നെ വ്യക്തമാക്കുന്നത്. പിന്നിലിരിക്കുന്നവര്‍ക്കായി ലെഗ് സ്‌പേസ് 289എംഎം ആക്കി ഉയര്‍ത്തിയിട്ടുണ്ട്.
നിസാന്‍ എക്‌സ്ട്രയല്‍, റിനോ എസ്‌കേപ്, റിനോ ടാലിസ്മാന്‍ എന്നീ വാഹനങ്ങളാണ് സിഎംഎഫ്‌സിഡി പ്ലാറ്റ്‌ഫോം പിന്‍തുടരുന്ന മറ്റ് വാഹനങ്ങള്‍. അതില്‍ റിനോ ടാലിസ്മാന്റെ അതിലെ സ്‌റ്റൈലിംഗ് സവിശേഷതകളാണ് പുതിയ കോളിയോസില്‍ പകര്‍ത്തിയിട്ടുള്ളത്.
കറുപ്പും ചാരനിറത്തിലുമുള്ള ലെതര്‍ അപ്‌ഹോള്‍സ്‌ട്രെ, ലെതര്‍ കവറിംഗ് സ്റ്റിയറിംഗ് വീലും ഗിയര്‍ ലിവറും, പുതിയ ഡാഷ് ബോര്‍ഡ്, ലെതര്‍ ട്രിമ്ഡ് ഇന്‍സ്ട്രുമെന്റ് പാനല്‍ എന്നിവയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്ന പുത്തന്‍ ഫീച്ചറുകള്‍.
ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ സീറ്റ്, ടി ലിങ്ക് 28.7 ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ബോസ് ഓഡിയോ സിസ്റ്റം, സ്റ്റിയറിംഗ് വീല്‍ ഇന്‍സേര്‍ട് എന്നിവയാണ് മറ്റ് സവിശേഷതകള്‍.
പെട്രോള്‍, ഡീസല്‍ എന്നീ വകഭേദങ്ങളിലാണ് കോളിയോസിനെ അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ ഫ്രണ്ട് വീല്‍, ഓള്‍ വീല്‍ ഡ്രൈവ് ഓപ്ഷനും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2017 പകുതിയോടെയായിരിക്കും റിനോ കോളിയോസ് ഇന്ത്യയിലെത്തിച്ചേരുക.
വിദേശവിപണികളില്‍ മികവ് പുലര്‍ത്തിയിട്ടുള്ള കോളിയോസിന് ഇന്ത്യയിലും മികച്ച വില്‍പനയുണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് റിനോ.
ടൊയോട്ട ഫോര്‍ച്ച്‌യൂണര്‍, ഫോഡ് എന്‍ഡവര്‍, ഹ്യുണ്ടായ് സാന്റാഫെ എന്നിവയുമായി പോരാടാനായിരിക്കും പുതിയ റിനോ കോളിയോസ് ഇന്ത്യയിലെത്തുന്നത്.