റിനോ അവതരിപ്പുക്കുന്ന കരുത്തേറിയ 1ലിറ്റര്‍ എന്‍ജിനുള്ള ക്വിഡ് ആഗസ്ത് 22 ഓടുകൂടി വിപണിയിലെത്തും. രാജവ്യാപകമായി പുത്തന്‍ റിനോ ക്വിഡിന്റെ ബുക്കിംഗും ആരംഭിച്ചു കഴിഞ്ഞു.
റിനോയുടെ എല്ലാ ഡീലര്‍ഷിപ്പുകളിലും 10,000 രൂപ അഡ്വാന്‍സ് നല്‍കി കാര്‍ ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഈ വരുന്ന തിങ്കളാഴ്ചയോടുകൂടി വിപണിപിടിക്കുന്ന ക്വിഡിന്റെ വിതരണം സെപ്തംബറില്‍ ആരംഭിച്ചുതുടങ്ങുമെന്നാണ് കമ്പനി അറിയിപ്പ്.
കരുത്തേറിയ ഒരു ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ മാത്രമല്ല മികച്ച മൈലേജും വാഗ്ദാനം ചെയ്താണ് റിനോ പുത്തന്‍ ക്വിഡിനെ അവതരിപ്പിക്കുന്നത്.
താരതമ്യേന കൂടുതല്‍ മൈലേജ് പ്രദാനം ചെയ്യുന്നതിനാല്‍ എന്തുക്കൊണ്ടും മാരുതി,ഹ്യുണ്ടായ് വാഹനങ്ങള്‍ക്ക് വലിയൊരു വെല്ലുവിളി തന്നെയായിരിക്കും കരുത്തന്‍ ക്വിഡ് എന്നതില്‍ സംശയമില്ല.
2016 ദില്ലി ഓട്ടോഎക്‌സ്‌പോയിലൂടെ അരങ്ങേറ്റം കുറിച്ച 1 ലിറ്റര്‍ ക്വിഡിന് മികച്ച രീതിയില്‍ ലിറ്ററിന് 23.01കിലോമീറ്റര്‍ ഇന്ധനക്ഷമത നല്‍കാന്‍ കഴിയുമെന്നാണ് റിനോ അവകാശപ്പെടുന്നത്.
67 ബിഎച്ച്പിയും 91എന്‍എം ടോര്‍ക്കുമുള്ള 999 സിസി ത്രീ സിലിണ്ടര്‍ എന്‍ജിനാണ് പുതിയ ക്വിഡിന്റെ കരുത്ത്.
എന്‍ജിനില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ റിനോയുടെ ഈസിആര്‍ എഎംടി ട്രാന്‍സ്മിഷന്‍ കൂടി ഉള്‍പ്പെടുത്തുമെന്നാണ് റിനോ അറിയിച്ചിരിക്കുന്നത്.
ഡിസൈനിനെ കുറിച്ച് പറയുകയാണെങ്കില്‍ സൈഡ് പാനലില്‍ ചെക്ക് ഫ്‌ളാഗ് ഡിസൈനിലുള്ള ഗ്രാഫിക്‌സും, പുതിയ അലോയ് വീലുകളും, 1.0ലിറ്റര്‍ എന്ന ബാഡ്ജുമൊഴിച്ച് പറയത്തക്ക മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.
വിപണിയിലെത്തുന്നതോടെ ക്വിഡിന് കടുത്ത മത്സരങ്ങള്‍ നേരിടേണ്ടതായി വരുമെന്നതില്‍ ഒരു സംശയവുമില്ല. മുഖ്യമായും മാരുതി സുസുക്കി ഓള്‍ട്ടോ, ഹ്യുണ്ടേയ് ഇയോണ്‍, മാരുതി സുസുക്കി വാഗന്‍ ആര്‍ പുത്തന്‍ മോഡല്‍ ടാറ്റ ടിയാഗോ എന്നിവരാണ് മുന്‍നിര എതിരാളികള്‍.
ഇതിനകം തന്നെ ജനപ്രീതി നേടിയെടുക്കുന്നതില്‍ ക്വിഡ് വിജയംകൈവരിച്ചതോടെ ശേഷിയേറിയ ഒരു ലിറ്റര്‍ ക്വിഡിനും മികച്ച സ്വീകാര്യത തന്നെയാണ് റിനോ പ്രതീക്ഷിക്കുന്നത്.
ഈ വര്‍ഷമവസാനത്തോടെ ക്വിഡിന്റെ പിന്‍ബലത്തില്‍ ഇന്ത്യന്‍ വിപണിയില്‍ അഞ്ചു ശതമാനം വിഹിതം സ്വന്തമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് റിനോ.
ഇതോടുകൂടി ഇന്ത്യന്‍ വിപണിയിലുള്ള മറ്റ് യൂറോപ്യന്‍ നിര്‍മാതാക്കള്‍ക്കിടയില്‍ റിനോ ഒന്നാമതെത്തുകയും ചെയ്യും.