Renault Kwid to get two new variants

വിപണിയില്‍ ഏറെ സ്വീകാര്യത ലഭിച്ച റൊനോ ക്വിഡിന്റെ ഓട്ടോമാറ്റിക് വേരിയന്റ് വിപണിയിലേക്ക്.ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഓട്ടോമാറ്റിക്ക് ക്വിഡിനെ പ്രദര്‍ശിപ്പിക്കും എന്നാണ് പ്രതീക്ഷ.

എന്‍ട്രി ലെവല്‍ ഹാച്ച് ബാക്കായ ക്വിഡിന് വില്പന തുടങ്ങി മൂന്നു മാസത്തിനകം എണ്‍പതിനായിരത്തോളം ബുക്കിംഗാണ് ലഭിച്ചത്. ഓട്ടോമേറ്റഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഉപയോഗിക്കുന്ന കാറില്‍ 1 ലിറ്റര്‍ എന്‍ജിനായിരിക്കും.

റെനോയുടെ പുതിയ 793 സി സി എന്‍ജിനുമായാണ് ക്വിഡ് എത്തിയത്. മാക്‌സിമം പവര്‍ 54 ബി .എച്ച്. പിയും മാക്‌സിമം ടോര്‍ക്ക് 72 എന്‍. എമ്മും സൃഷ്ടിക്കുന്ന പെട്രോള്‍ എന്‍ജിന്‍ ലിറ്ററിന് 25.17 കിലോമീറ്റര്‍ മൈലേജ് നല്‍കും. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണു ട്രാന്‍സ്മിഷന്‍.

ബൂട്ട് സ്‌പേസ് 300 ലിറ്റര്‍, 4.1 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം തുടങ്ങിയ സൗകര്യങ്ങളും ക്വിഡിന്റെ പ്രത്യേകതയാണ്. റെനോയും നിസാനും ചേര്‍ന്നു രൂപകല്പന ചെയ്ത സി എം എഫ് എയാണ് ക്വിഡിന്റെ പ്ലാറ്റ്‌ഫോം.

Top