അടുത്ത വര്‍ഷത്തോടെ ഇന്ത്യയില്‍ നിര്‍മിച്ച ‘ക്വിഡ്’ ദക്ഷിണ ആഫ്രിക്ക, ഭൂട്ടാന്‍, ബംഗ്ലദേശ് വിപണികളിലേക്കുകയറ്റുമതി ചെയ്യുമെന്നു ഫ്രഞ്ച് നിര്‍മാതാക്കളായ മജനപ്രീതിയാര്‍ജിച്ച എന്‍ട്രി ലവല്‍ ഹാച്ച്ബാക്കായ ‘ക്വിഡ്’ കൂടുതല്‍ വിപണികളില്‍ വില്‍പ്പനയ്‌ക്കെത്തിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ഈ നടപടി.
‘ക്വിഡ്’ നിര്‍മാണത്തിനുള്ള 98 ശതമാനത്തോളം ഘടകങ്ങളും പ്രാദേശികമായി സമാഹരിച്ചവയാണ്; 2015ല്‍ അരങ്ങേറ്റം കുറിച്ച കാര്‍ നിലവില്‍ ശ്രീലങ്കയിലും നേപ്പാളിലും മൊറീഷ്യസിലും വില്‍പ്പനയ്ക്കുണ്ട്.
ശ്രീലങ്കയ്ക്കും നേപ്പാളിനും പിന്നാലെ ഭൂട്ടാനിലേക്കും ബംഗ്ലദേശിലേക്കും ‘ക്വിഡ്’ കയറ്റുമതി ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനിയെന്ന് റെനോ ഇന്ത്യ ഓപ്പറേഷന്‍സ് കണ്‍ട്രി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായ സുമിത് സാഹ്നി അറിയിച്ചു. അടുത്ത വര്‍ഷം പകുതിയോടെയാവും ഭൂട്ടാനിലേക്കു കാര്‍ കയറ്റുമതി ആരംഭിക്കുക.
ബംഗ്ലദേശിലേക്കുള്ള കയറ്റുമതിയും ഇതേ കാലത്തോടെ തന്നെ ആരംഭിക്കാനാവുമെന്നാണു കമ്പനിയുടെ പ്രതീക്ഷ. അതേസമം ദക്ഷിണ ആഫ്രിക്കയിലേക്കുള്ള കയറ്റുമതി അടുത്ത വര്‍ഷം ആദ്യ പാദത്തില്‍ തന്നെ ആരംഭിക്കുമെന്നു സാഹ്നി സൂചിപ്പിച്ചു.
‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയിലെ വിജയകരമായ പദ്ധതിയാണു ‘ക്വിഡ്’ എന്നു സാഹ്നി അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ ഒട്ടേറെ വിദേശ വിപണികളില്‍ കാര്‍ വില്‍പ്പനയ്‌ക്കെത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വിപണിയിലെത്തിയ ‘ക്വിഡി’ലൂടെ ഉജ്വല വിജയമാണ് റെനോ കൊയ്തുകൂട്ടിയത്. ഇതുവരെ 1.10 ലക്ഷത്തോളം യൂണിറ്റിന്റെ വില്‍പ്പനയാണു കാര്‍ കൈവരിച്ചത്.
തുടക്കത്തില്‍ 800 സി സി എന്‍ജിനോടെ വില്‍പ്പനയ്‌ക്കെത്തിയ കാറിന് 2.64 – 3.73 ലക്ഷം രൂപയായിരുന്നു വില. തുടര്‍ന്നു ശേഷിയേറിയ ഒരു ലീറ്റര്‍ എന്‍ജിനോടെയും ഓട്ടമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍(എ എം ടി) സഹിതവും ‘ക്വിഡ്’ വില്‍പ്പനയ്‌ക്കെത്തി.