മോഡലുകള്‍ക്ക് വന്‍ ഓഫറുകളുമായി ഫ്രഞ്ച് നിര്‍മ്മാതാക്കളായ റെനോ. നിലവിലെ സാഹചര്യത്തിലും വില്‍പ്പന മുന്നോട്ട് കൊണ്ടുപോവുക എന്ന ലക്ഷ്യത്തോടെയാണ് മോഡലുകളില്‍ കമ്പനി ഓഫറുകള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.
കമ്പനിയുടെ ഏറ്റവും ചെറിയ കാറായ റെനോ ക്വിഡില്‍ മൊത്തം 52,000 രൂപ കിഴിവ് വാഗ്ദാനം ചെയ്യുന്നു. 2020-ല്‍ നിര്‍മ്മിച്ച കാറുകള്‍ക്ക് 20,000 രൂപ മുന്‍കൂര്‍ ക്യാഷ് ബോണസ് വാഗ്ദാനം ചെയ്യുന്നു, എന്നാല്‍ 2021-ല്‍ ഉല്‍പാദിപ്പിക്കുന്നവര്‍ക്ക് 10,000 രൂപ കിഴിവ് മാത്രമേ ലഭിക്കുകയുള്ളുവെന്നും കമ്പനി അറിയിച്ചു.
റെനോ ക്വിഡ് ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുകയാണെങ്കില്‍, 2,000 രൂപ അധിക കിഴിവ് വാഗ്ദാനം ചെയ്യും, പക്ഷേ MY21 പതിപ്പുകള്‍ക്ക് മാത്രമായി ഈ ഓഫര്‍ പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.ജനപ്രിയ മോഡലായ ഡസ്റ്റര്‍ എസ്‌യുവിയ്ക്ക് ഒരു പുതുതലമുറ പതിപ്പിനെ നല്‍കാന്‍ ഒരുങ്ങുകയാണ് ഫ്രഞ്ച് വാഹന നിര്‍മാതാക്കള്‍ എന്നും റിപ്പോര്‍ട്ടുകളുണ്ട്.