ജനപ്രിയ ഹാച്ച് ബാക്ക് മോഡലായ ക്വിഡിന്റെ ഏഴു സീറ്റുള്ള മോഡല്‍ പുറത്തിറക്കാന്‍ ലക്ഷ്യമിട്ട് ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ റെനോ.
ചെറുകാറായ ക്വിഡിന്റെ സെവന്‍ സീറ്റര്‍ സെഡാന്‍ മോഡല്‍ അടുത്ത വര്‍ഷം പുറത്തിറങ്ങുമെന്നാണ് സൂചന.
ആര്‍.ബി.സി. എന്ന കോഡ്‌നാമത്തിലുള്ള സെവന്‍ സീറ്ററിന്റെ രൂപകല്‍പ്പന ഡാറ്റ്‌സണ്‍ ഗോയുമായി ബന്ധമുള്ളതാണ്.
റെനോയുടെ ജനകീയമായ കാര്‍ മോഡലുകളിലൊന്നാണ് ക്വിഡ്. പുറത്തിറക്കി രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ രണ്ട് ലക്ഷത്തിലധികം യൂണിറ്റുകളാണ് രാജ്യത്ത് വിറ്റഴിച്ചത്.
800 സിസി, 1000 സിസി എന്നിങ്ങനെ രണ്ട് എന്‍ജിന്‍ കരുത്തുകളില്‍ നിലവില്‍ ക്വിഡ് വില്‍പ്പന നടത്തുന്നുണ്ട്. പുതിയ കാര്‍ മോഡല്‍ അവതരിപ്പിക്കുന്നതോടെ വില്‍പ്പന ഇനിയും കൂടുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
വാഹനം 2018ലെ ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് സൂചന. അഞ്ചു ലക്ഷം രൂപയാണ് ആരംഭവില.
സെവന്‍ സീറ്റര്‍ വിപണിയിലവതരിപ്പിച്ചതിനു ശേഷം സി.എം.എഫ്എ+ പ്ലാറ്റ്‌ഫോമില്‍ രൂപകല്‍പ്പന ചെയ്യുന്ന മറ്റൊരു വാഹനം കൂടി പുറത്തിറക്കാന്‍ തയ്യാറെടുക്കുകയാണ് റെനോ.