പാരീസ്: 2018 പകുതിയിലെത്തുമ്പോള്‍ റെക്കോര്‍ഡ് വില്‍പ്പന നേട്ടവുമായി റെനോള്‍ട്ട്. 9.8 ശതമാനം വളര്‍ച്ചയാണ് ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ റെനോള്‍ട്ട് നേടിയിരിക്കുന്നത്. റഷ്യ, സൗത്ത് അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുമുളള വില്‍പ്പനയാണ് ഈ നേട്ടം സ്വന്തമാക്കാന്‍ റെനോള്‍ട്ടിനെ സഹായിച്ചതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
ആഗോള വാഹന വിപണിയില്‍ 2.5-3 ശതമാനം വളര്‍ച്ചയാണ് ജൂണ്‍ 30 വരെ റെനോള്‍ട്ട് നേടിയത്. കമ്പനിയുടെ പരിഷ്‌കരിച്ച മോഡലുകളാണ് വില്‍പ്പനയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്.
യൂറോപ്യന്‍ വിപണികളില്‍ 4.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ റെനോള്‍ട്ടിന്റെ വിവിധ മാര്‍ക്കറ്റുകളിലെ വില്‍പ്പന വളര്‍ച്ചാ ശതമാനം നോക്കാം. യൂറോ ഏഷ്യ- 15 ശതമാനം, ലാറ്റിന്‍ അമേരിക്ക – 18 ശതമാനം. ബ്രസീല്‍ – 10 ശതമാനം.
അതേസമയം ഇന്ത്യയിലും സൗത്ത് കൊറിയയിലും റെനോള്‍ട്ടിന്റെ വില്‍പ്പന 25 ശതമാനത്തില്‍ നിന്നും 19 ശതമാനമായി കുറഞ്ഞു.