വാഹനപ്രേമികള്‍ക്കായി റെനോ വരുന്നു. കഴിഞ്ഞ മാസം ഗോവയില്‍ നടന്ന ചടങ്ങില്‍ കാപ്ച്ചറിനെ റെനോ ആദ്യമായി അവതരിപ്പിച്ചിരുന്നു.
അന്താരാഷ്ട്ര വിപണിയില്‍ ഫ്രഞ്ചുകാരായ റെനോയ്ക്ക് മികച്ച അടിത്തറ നല്‍കിയ മോഡലാണ് കാപ്ച്ചര്‍.
പത്തു ലക്ഷത്തിലേറെ മോഡലുകള്‍ വിറ്റഴിച്ചിട്ടുണ്ട്. ഈ വിജയം ഇന്ത്യയിലും തുടരാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഡസ്റ്റര്‍ എസ്.യു.വിയുടെ അതേ ആഛ പ്ലാറ്റ്‌ഫോമിലാണ് പുതിയ മോഡലിന്റെ നിര്‍മാണം. റെനോ നിരയില്‍ ഡസ്റ്ററിന് തൊട്ടുമുകളിലാണ് വാഹനത്തിന്റെ സ്ഥാനം.
റെനോ നിസാന്‍ സഖ്യത്തിന്റെ ചെന്നൈയിലെ നിര്‍മാണ കേന്ദ്രത്തിലാണ് കാപ്ച്ചറിന്റെ നിര്‍മാണം.
വീതിയേറിയ ഗ്രില്‍, സി ഷേപ്പ്ഡ് ഡേ ടൈം റണ്ണിങ് ലൈറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, റെയിന്‍ സെന്‍സിങ് വൈപ്പര്‍, 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്‌മെന്റ് സിസ്റ്റം എന്നിവയാണ് ക്യാപ്ച്ചറിന്റെ പ്രധാന സവിശേഷതകള്‍.
പെട്രോള്‍ഡീസല്‍ എന്‍ജിനുകളില്‍ വാഹനം ലഭ്യമാകും.
1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 5600 ആര്‍പിഎമ്മില്‍ 106 പിഎസ് കരുത്ത് 142 എന്‍എം torque എന്നിവ ലഭ്യമാകും.
5 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 4000 ആര്‍പിഎമ്മില്‍ 110 പിഎസ് കരുത്ത് 1750 ആര്‍പിഎമ്മില്‍ 240 എന്‍എം torque എന്നിവ ലഭ്യമാകും. 6 സ്പീഡ് മാനുവലായിരിക്കും ട്രാന്‍സ്മിഷന്‍.
ഡ്യൂവല്‍ എയര്‍ബാഗ്, സൈഡ് എയര്‍ബാഗ്, ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍, ബ്രേക്ക് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ക്രൂയിസ് ക്ണ്‍ട്രോള്‍, സ്പീഡ് ലിമിറ്റര്‍ തുടങ്ങി സുരക്ഷാ സന്നാഹങ്ങളും കാപ്ച്ചറിലുണ്ട്.
വില സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല ഏകദേശം 1215 ലക്ഷത്തിനുള്ളില്‍ വില പ്രതീക്ഷിക്കാം.