കോംപാസിന് ശേഷം ഇന്ത്യന്‍ വിപണിയില്‍ ഇടം നേടാനായി റെനഗേഡുമായി ജീപ്പ് വീണ്ടും വരുന്നു.
എസ്.യു.വി. കള്‍ക്ക് ജി.എസ്.ടി. ഉയര്‍ത്തിയത് വാഹനങ്ങളുടെ വില അല്പം കൂട്ടിയെങ്കിലും കോംപാക്ട് എസ്.യു.വി. കളിലേക്ക് റെനഗേഡിനെ എത്തിക്കുന്നതോടെ ആ വിടവ് ഇല്ലാതാക്കാനാണ് അമേരിക്കന്‍ കമ്പനിയുടെ ശ്രമം.
പത്തു ലക്ഷമാണ് റെനഗേഡിന് വിലയെന്നാണ് പുറത്ത് വരുന്ന വിവരം.
യൂറോപ്യന്‍ മോഡലില്‍ നിന്ന് അധികം മാറ്റങ്ങളില്ലാതെയായിരിക്കും റെനഗേഡ് ഇവിടെയും എത്തുക. കോംപാസിന്റെ അതേ പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് റെനഗേഡും തയ്യാറായിരിക്കുന്നത്.
ഉയരത്തിലും വീതിയിലും ഹ്യുണ്ടായ് ക്രേറ്റയേക്കാളും റെനോ ഡസ്റ്ററിനേക്കാളും കൂടുതലായിരിക്കും റെനഗേഡ്.
4.22 മീറ്റര്‍ നീളവും 1.7 മീറ്റര്‍ ഉയരവും 1.9 മീറ്റര്‍ വീതിയുമാണ് യൂറോപ്പിലിറങ്ങുന്ന റെനഗേഡിനുള്ളത്. കോംപാസിലിരിക്കുന്ന എന്‍ജിന്റെ ശക്തികുറഞ്ഞ രൂപമായിരിക്കും റെനഗേഡില്‍ ഉണ്ടാവുക.
140 എച്ച്.പി. കരുത്ത് നല്‍കുന്ന 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസലും ഇതേ കരുത്ത് നല്‍കുന്ന 1.4 ലിറ്റര്‍ മള്‍ട്ടി എയര്‍ പെട്രോള്‍ എന്‍ജിനുമായിരിക്കും റെനഗേഡില്‍ ഘടിപ്പിക്കുക.
ഫോര്‍വീല്‍ ഡ്രൈവ് റെനഗേഡില്‍ ഓപ്ഷനായിരിക്കുമെന്നാണ് കരുതുന്നത്. അടുത്ത വര്‍ഷമാദ്യം റെനഗേഡ് പുറത്തിറക്കുമെന്നാണ് കരുതുന്നത്.