കൊച്ചി: ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന വാഹന നിര്‍മ്മാണ കമ്പനിയായ റെനോ ഇന്ത്യയുടെ കേരളത്തിലെ ക്വിഡ് കാറുകളുടെ വില്‍പ്പന 5000 കടന്നു.
ഇതുവരെ 1,25,000 ബുക്കിങുകളും 50,000 ഡെലിവറികളുമായിഹച്ച് ബാക്ക് വിഭാഗത്തില്‍ വിപ്ലവം സൃഷ്ടിച്ചാണ് വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് കുറിച്ചിരിക്കുന്നത്.
അതോടൊപ്പം ഗ്രാമീണ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി റെനോ വീട്ടുപടിക്കല്‍ സേവനം എത്തിക്കുന്ന ‘വര്‍ക്ക്‌ഷോപ് ഓണ്‍ വീല്‍സ്’എന്ന ബൃഹത്തായ സര്‍വീസ് സൗകര്യം
ആരംഭിച്ചിണ്ട്.
അതേസമയം, എല്ലാ സൗകര്യങ്ങളോടും കൂടിയ ‘വര്‍ക്ക്‌ഷോപ് ഓണ്‍ വീല്‍സി’ലൂടെ മെയിന്റനന്‍സ് സര്‍വീസും ചെറിയ റിപ്പയറിങും ഉള്‍പ്പെടെ 80 ശതമാനം വര്‍ക്ക്‌ഷോപ് ജോലികളും നടത്താം. ഡ്രൈ വാഷ്, ഡോര്‍ അഡ്ജസ്റ്റ്‌മെമെന്റ്, ബ്രേക്ക് പാഡ് മാറ്റം, ബാറ്ററി, ചെറിയ തോതിലുള്ള ഇലക്ട്രിക് റിപയറുകള്‍, ബള്‍ബ്, വൈപ്പര്‍ ബ്ലേഡ്, സൈഡ്, റെയര്‍ വ്യൂ മിററുകള്‍, ടയര്‍ റോട്ടേഷന്‍ തുടങ്ങി നിശ്ചിത സമയത്തുള്ള മെയിന്റനന്‍സുകള്‍ എല്ലാം ഉള്‍പ്പെടുന്നതാണ് സര്‍വീസ് സൗകര്യങ്ങള്‍.
”ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന വാഹന നിര്‍മ്മാതാക്കളാണ് റെനോ.കേരളത്തില്‍ ക്വിഡിന്റെ വില്‍പ്പന 5000 കുറിച്ചത് ശക്തമായ സാന്നിദ്ധ്യം ഉറപ്പിക്കുന്നു. റെനോ ബ്രാന്‍ഡില്‍ അര്‍പ്പിച്ച വിശ്വാസത്തിന് ഞങ്ങള്‍ ഉപഭോക്താക്കളോട് കടപ്പെട്ടിരിക്കുന്നു, കേരളത്തിലെ ഉപഭോക്തൃ അടിത്തറ വളര്‍ത്തുന്നതിനൊപ്പം പൊസിറ്റീവായ ഈ ചലനശക്തി തുടര്‍ന്നും നിലനിര്‍ത്തും. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ വില്‍പ്പനയിലും ശൃംഖലയുടെ വളര്‍ച്ചയിലും മികച്ച സാന്നിദ്ധ്യം കുറിച്ചു കഴിഞ്ഞു. സേവനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനാണ് വീട്ടുപടിക്കല്‍ സര്‍വീസ് സൗകര്യമെത്തിക്കുന്ന- ‘വര്‍ക്ക്‌ഷോപ്പ് ഓണ്‍ വീല്‍സ്’ അവതരിപ്പിച്ചിരിക്കുന്നതെന്ന് റെനോ ഇന്ത്യ ഓപ്പറേഷന്‍സിന്റെ രാജ്യത്തെ സിഇഒയും മാനേജിങ് ഡയറക്ടറുമായ സുമിത് സ്വാഹ്നി പറഞ്ഞു,
ഉപഭോക്തൃ സംതൃപ്തി ഉറപ്പു വരുത്തുന്നതിനും ബ്രാന്‍ഡ് ഉടമസ്ഥത അനുഭവിക്കാനും സഹായിക്കുന്നതിന് റെനോ ഇന്ത്യ ജൂണ്‍ 17മുതല്‍ 24വരെ കേരളത്തിലുടനീളമുള്ള റെനോ ഡീലര്‍മാരിലൂടെ മെഗാ സര്‍വീസ് ക്യാമ്പ് സംഘടിപ്പിക്കുന്നണ്ട്. പരിശീലനം നേടിയ യോഗ്യരായ ടെക്ക്‌നീഷ്യന്മാരായിരിക്കും കാറുകള്‍ പരിശോധിക്കുന്നത്. റെനോ ഇന്ത്യയുടെ മാര്‍ഗനിര്‍ദേശങ്ങള്‍നുസരിച്ച് സര്‍വീസ് ക്യാമ്പില്‍ റെനോ കാര്‍ ഉടമസ്ഥര്‍ക്ക് അവരുടെ കാറുകള്‍ വിശദമായി പരിശോധിക്കാന്‍ അവസരമുണ്ടാകും. കാര്‍ ചെക്കപ്പിനൊപ്പം ഉപഭോക്താക്കള്‍ക്കായി ക്യാമ്പില്‍ നിരവധി വിനോദ പരിപാടികളുംഒരുക്കുന്നത് പുതിയൊരു അനുഭവമാകും.ഉല്‍പ്പന്ന ശ്രേണി വര്‍ധിപ്പിച്ച് ഇന്ത്യയിലെ അളവ് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി റെനോ വില്‍പ്പന ശ്രംഖലയും വ്യാപിപ്പിക്കുന്നുണ്ട്. ശ്രംഖല വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നിലവിലെ210 ഡീലര്‍ഷിപ്പ് ഈ വര്‍ഷം അവസാനത്തോടെ 270 ആയി ഉയര്‍ത്തും. രാജ്യത്തുടനീളമായി കൂടുതല്‍ ആളുകള്‍ക്ക് റെനോ കാറുകള്‍ സ്വന്തമാക്കാവുന്ന തരത്തിലാണ് ഈ ശൃംഖല വികസനം ഒരുക്കുന്നത്.