റെനോ എംപിവി ഈ വര്‍ഷം ജൂലൈയില്‍ വില്‍പ്പനയ്‌ക്കെത്തുമെന്ന് സൂചന

റെനോയുടെ സെവന്‍ സീറ്റര്‍ (RBC) എംപിവി ഈ വര്‍ഷം ജൂലൈയില്‍ വില്‍പ്പനയ്‌ക്കെത്തുമെന്ന് റിപ്പോര്‍ട്ട്. കമ്പനിയുടെ തന്നെ ക്വിഡിനെ അടിസ്ഥാനമാക്കി ഒരുക്കുന്ന വാഹനമാണ് സെവന്‍ സീറ്റര്‍. റെനോ ക്വിഡിലെ CMF-A പ്ലാറ്റ്‌ഫോമില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ റെനോ എംപിവി ഒരുങ്ങുന്നത്.

പരുക്കനായ ബോഡിയും ആവശ്യമായ ഗ്രൗണ്ട് ക്ലിയറന്‍സും RBC -യില്‍ റെനോ ലഭ്യമാക്കുമെന്നാണ് വാഹന പ്രേമികളുടെ പ്രതീക്ഷ. പുതിയ എംപിവിയിലെ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനവും ക്വിഡിലേത് പേലെ തന്നെയായിരിക്കും. പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, സ്പീഡ് വാര്‍ണിംഗ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, എബിഎസ്, ഡ്രൈവര്‍ സൈഡ് എയര്‍ബാഗ് എന്നീ സുരക്ഷ ക്രമീകരണങ്ങളെല്ലാം തന്നെ പുത്തന്‍ റെനോ (RBC) എംപിവിക്ക് ഒരുക്കുന്നുണ്ട്.

Top