renault-1 to 2 % prize incrassing

ഡല്‍ഹി: ഉല്‍പ്പാദന ചെലവിലെ വര്‍ദ്ധനവ് മുന്‍ നിര്‍ത്തി ഇന്ത്യയിലെ വാഹനവിലയില്‍ രണ്ടു ശതമാനം വര്‍ദ്ധന നടപ്പാക്കാന്‍ ഫ്രഞ്ച് നിര്‍മാതാക്കളായ റെനോ തീരുമാനിച്ചു.

റെനോ ഇന്ത്യ ഓപ്പറേഷന്‍സ് കണ്‍ട്രി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായ സുമിത് സാഹ്നിയാണ് ഇക്കാര്യം അറിയിച്ചത്.

മോഡല്‍ അടിസ്ഥാനമാക്കി ഒന്നു മുതല്‍ രണ്ടു ശതമാനം വരെ വര്‍ദ്ധനയാണു നടപ്പാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഫ്രാന്‍സിലെ റെനോ എസ് എ എസിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ റെനോ ഇന്ത്യ അഞ്ചു മോഡലുകളാണ് ഇന്ത്യയില്‍ വില്‍ക്കുന്നത്: എന്‍ട്രിലവല്‍ ഹാച്ച്ബാക്കായ ‘ക്വിഡ്’, ഹാച്ച്ബാക്കായ ‘പള്‍സ്’, ഇടത്തരം സെഡാനായ ‘സ്‌കാല’, വിവിധോദ്ദേശ്യ വാഹനമായ ‘ലോജി’, കോംപാക്ട് സ്‌പോര്‍ട് യൂട്ടിലിറ്റാ വാഹനമായ ‘ഡസ്റ്റര്‍ എന്നിവ. ഇവയ്ക്ക് 2.64 ലക്ഷം രൂപ മുതല്‍ 13.77 ലക്ഷം രൂപ വരെയാണു ഡല്‍ഹിയിലെ ഷോറൂം വില.

നവരാത്രി, ദീപാവലി ഉത്സവാഘോഷ വേളയില്‍ തന്നെ യാത്രാ വാഹന വില വര്‍ദ്ധിപ്പിക്കുമെന്ന് പ്രമുഖ നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഉല്‍പ്പാദന ചെലവിലെ വര്‍ദ്ധന തന്നെയാണു വില കൂട്ടാനുള്ള കാരണമായി കമ്പനിയുടെ പറയുന്നത്.

കഴിഞ്ഞ മാസം യൂട്ടിലിറ്റി വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹ്യുണ്ടേയ്,മാരുതി സുസുക്കി എന്നിരും വിലയില്‍ ഒരു ശതമാനത്തോളം വില വര്‍ദ്ധന നടപ്പാക്കിയിരുന്നു.

Top