ഐ ഫോണുകൾ വീട്ടിലിരുന്ന് നന്നാക്കുന്നതിനായി സെൽഫ് സർവീസ് റിപയർ പ്രോഗാമുമായി ആപ്പിൾ. പൊട്ടിയ സ്‌ക്രീൻ, കേടായ ബാറ്ററി എന്നിവയുൾപ്പെടെ സ്വന്തമായി മാറ്റാൻ എല്ലാവിധ ടൂൾസും റിപ്പയർ മാനുവലും ലഭ്യമാകും. 100 ശതമാനം ഒറിജിനലായ പാർട്‌സ് ഉപയോക്താക്കൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായാണ് ആപ്പിളിന്റെ പുതിയ പദ്ധതി.
സെൽഫ് സർവീസ് റിപ്പയർ സ്റ്റോർ വെബ്‌സൈറ്റിലൂടെയാകും സേവനങ്ങൾ ലഭ്യമാകുക. നിലവിൽ അമേരിക്കയിൽ മാത്രമാണ് സേവനങ്ങൾ നൽകിത്തുടങ്ങിയിരിക്കുന്നത്. എന്നിരിക്കിലും ഉടൻ തന്നെ സേവനങ്ങൾ യൂറോപ്പിലേക്കും അതിന് പിന്നാലെ മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ആപ്പിളിന്റെ നീക്കം.
ഐഫോൺ 12, ഐഫോൺ 12 മിനി, ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോ മാക്സ്, ഐഫോൺ 13, ഐഫോൺ 13 എന്നിങ്ങനെയുള്ള വിവിധ ഐ ഫോൺ പതിപ്പുകൾക്ക് പ്രത്യേകം ടൂൾ കിറ്റുകളുണ്ടാകും. 20 ഇഞ്ച് വീതിയും 47 ഇഞ്ച് ഉയരവുമുള്ള കേസുകളിലാകും ടൂൾ കിറ്റെത്തുക. സ്പ്ലേ റിമൂവൽ ഫിക്ചർ, ഹീറ്റഡ് ഡിസ്പ്ലേ പോക്കറ്റ്, ബാറ്ററി പ്രസ്സ്, ഡിസ്പ്ലേ പ്രസ്സ്, ഡിസ്പ്ലേ, ബാക്ക് പ്രൊട്ടക്റ്റീവ് കവറുകൾ, സ്‌ക്രൂഡ്രൈവറുകൾ, ബിറ്റുകൾ എന്നിങ്ങനെ സകലതും ഈ കിറ്റിലുണ്ടാകും. പ്രശ്‌നം പരിഹരിച്ചു കഴിഞ്ഞാൽ മറ്റ് ടൂൾസ് അടങ്ങുന്ന കിറ്റ് ആപ്പിളിന് തിരിച്ച് നൽകണം