മലപ്പുറം: പുനസംഘടനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലുണ്ടാകുന്ന തര്‍ക്കത്തില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് പി.കെ.കുഞ്ഞാലിക്കുട്ടി. ഗ്രൂപ്പ് തര്‍ക്കം ഇപ്പോള്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണ്. തര്‍ക്കങ്ങള്‍ അവര്‍ തന്നെ പരിഹരിക്കുമെന്നാണ് ലീഗിന്റെ വിശ്വാസം. മറ്റൊരു പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ലീഗ് ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു.
എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയുടെ മാര്‍ക്ക് ലിസ്റ്റ് തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരേ കേസെടുത്ത പോലീസ് നടപടിയെയും അദ്ദേഹം വിമര്‍ശിച്ചു.
വിമര്‍ശിക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്നതില്‍ കേരളത്തിനും കേന്ദ്രത്തിനും ഒരേ സമീപനമാണെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.