ചെര്‍ണോബിലെ ന്യുക്ലിയര്‍ പവര്‍ പ്ലാന്റിലെ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനുള്ള ശ്രമം ആരംഭിച്ചു

കീവ്:യുക്രൈനിലെ ചെര്‍ണോബില്‍ ന്യൂക്ലിയര്‍ പവര്‍ പ്ലാന്റിലെ (എന്‍പിപി) വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനുള്ള ശ്രമം ആരംഭിച്ചതായി അധികൃതര്‍. സാങ്കേതിക വിദഗ്ധര്‍ തകരാറിലായ വൈദ്യുതി ലൈനുകള്‍ നന്നാക്കാന്‍ തുടങ്ങിയതായി ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സി വെള്ളിയാഴ്ച അറിയിച്ചു.

മാര്‍ച്ച് 10 ന് അറ്റകുറ്റപ്പണികള്‍ ആരംഭിച്ചിരുന്നു. ഒരു ഭാഗം അറ്റകുറ്റപ്പണികള്‍ നടത്തിയെങ്കിലും ഓഫ്-സൈറ്റ് വൈദ്യുതി അപ്പോഴും നിലച്ചിരുന്നതായും യുക്രൈനിയന്‍ അധികൃതര്‍ അറിയിച്ചു. മറ്റിടങ്ങളില്‍ ഇപ്പോഴും നാശനഷ്ടങ്ങളുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. പ്രതികൂല സാഹചര്യമുണ്ടായിട്ടും അത് മറികടന്നാണ് എന്‍പിപി സൈറ്റില്‍ അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നത്.

മാര്‍ച്ച് 9 മുതല്‍ എമര്‍ജന്‍സി ഡീസല്‍ ജനറേറ്ററുകള്‍ സൈറ്റിലേക്ക് ബാക്കപ്പ് പവര്‍ നല്‍കുന്നുണ്ടെന്നും ഏജന്‍സി അറിയിച്ചു. കൂടാതെ റെഗുലേറ്റര്‍ ഈ സൗകര്യത്തിലേക്ക് അധിക ഇന്ധനം എത്തിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്, എന്നാല്‍ ജീവനക്കാര്‍ക്ക് ഇപ്പോഴും തിരിക്കാന്‍ കഴിഞ്ഞിട്ടില്ല. മാര്‍ച്ച് 10 ന് ചോര്‍ണോബില്‍ ആണവ നിലയവുമായുള്ള എല്ലാ ആശയവിനിമയങ്ങളും റെഗുലേറ്ററിന് നഷ്ടപ്പെട്ടതായി യുക്രൈന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് ആവശ്യമായ സ്‌പെയര്‍ പാര്‍ട്‌സ്, ഉപകരണങ്ങള്‍, സ്‌പെഷ്യലൈസ്ഡ് ഉദ്യോഗസ്ഥര്‍ എന്നിവ എത്തിക്കാന്‍ റഷ്യയുടെ നിയന്ത്രണത്തിലുള്ള സപ്പോരിജിയ എന്‍പിപിക്ക് കഴിയുന്നില്ലെന്നും ഏജന്‍സി നേരത്തെ അറിയിച്ചിരുന്നു.

 

Top