repalcing gandhi and nehru images in brochure is not intentional says speaker

sreeramakrishnan

തിരുവനന്തപുരം: നിയമസഭാ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ബ്രോഷറില്‍ ദേശീയനേതാക്കളുടെ ചിത്രം ഒഴിവാക്കി ഇഎംഎസിന്റെ ചിത്രം മാത്രം അച്ചടിച്ചത് ബോധപൂര്‍വമല്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍.

ബ്രോഷര്‍ തയാറാക്കിയപ്പോള്‍ പറ്റിയ പിഴവാണെന്നെന്നും ഇക്കാര്യം അന്വേഷിക്കുമെന്നും സ്പീക്കര്‍ വ്യക്തമാക്കി.

ചിത്രങ്ങള്‍ ഒഴിവാക്കിയത് ദേശീയ നേതാക്കളോടുള്ള അനാദരവാണെന്ന് കാണിച്ച് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ സ്പീക്കര്‍ക്ക് കത്തു നല്‍കിയിരുന്നു.

നിയമസഭാ മന്ദിരത്തിന്റെ മുന്നില്‍ നിന്നു ചിത്രമെടുത്താല്‍ ഗാന്ധിജിയുടെ കൂറ്റന്‍ പ്രതിമ ഒഴിവാകില്ല. എന്നാല്‍ ഗാന്ധിജിയുടെയും ഡോ. ബി.ആര്‍.അംബേദ്കറുടെയും നെഹ്‌റുവിന്റെയും പ്രതിമ ഒഴിവാക്കി നിയമസഭാ വളപ്പിനു പുറത്ത്, നഗരസഭാ സ്ഥലത്തു മരങ്ങളാല്‍ ചുറ്റപ്പെട്ടു നില്‍ക്കുന്ന ഇഎംഎസ് പ്രതിമയുടെ ചിത്രമാണ് ജൂബിലി നോട്ടിസില്‍ ചേര്‍ത്തിരിക്കുന്നതെന്നാണ് ആരോപണം. ഇത് ദേശീയനേതാക്കളോടുള്ള അനാദരവാണെന്ന ചൂണ്ടികാട്ടിയണ് വി.എം.സുധീരന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്.

Top