തിരുവനന്തപുരം: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ യുഎപിഎ ചുമത്തിയത് അംഗീകരിക്കാനാകില്ലെന്ന് മുസ്ലീംലീഗ് നേതാവും വ്യവസായമന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടി.
യുഎപിഎ പോലുള്ള കരിനിയമങ്ങള്‍ റദ്ദു ചെയ്യണം. ഇത്തരം നിയമങ്ങളെ ഒരിക്കലും പിന്തുണയ്ക്കാനാവില്ല. ഇവ പിന്‍വലിക്കണമെന്നാണ് ലീഗിന്റെ നിലപാടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.