ന്യൂഡല്‍ഹി:ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ക്ഷേത്ര ആചാരങ്ങളിലേക്ക് മടങ്ങിപ്പോകണമെന്നും പകരം ആ സ്ഥാനം കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഏറ്റെടുക്കണമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് സംഗ് പ്രിയ ഗൗതം. നിതിന്‍ ഗഡ്കരിയെ ഉപപ്രധാനമന്ത്രിയാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
ബുലന്ദ്ശഹര്‍ കലാപമുള്‍പ്പെടെ യോഗിയുടെ നിലപാടില്‍ ദേശീയതലത്തില്‍ രൂക്ഷവിമര്‍ശനമുയരുന്ന സാഹചര്യത്തിലാണ് യോഗിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ഗൗതം അഭിപ്രായപ്പെട്ടത്.’ മധ്യപ്രദേശിലെ മുന്‍മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ പാര്‍ട്ടി അധ്യക്ഷനാക്കണമെന്നും അമിത് ഷാ രാജ്യസഭ എംപി എന്ന നിലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കട്ടെ.യോഗി ആദിത്യനാഥ് ക്ഷേത്ര ആചാരങ്ങളിലേക്ക് തന്നെ മടങ്ങിപ്പോകട്ടെ’- അദ്ദേഹം വ്യക്തമാക്കി.
ഉത്തര്‍പ്രദേശ് സര്‍ക്കാരിന് അറിയാവുന്നത് അക്രമത്തിന്റെ ഭാഷയാണെന്ന് അഖിലേഷ് യാദവ് അഭിപ്രായപ്പെട്ടിരുന്നു. സംസ്ഥാനത്തെ പ്രധാനകാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കാതെ കുംഭമേള നടത്താനൊരുങ്ങുന്നതിനെതിരെ മുന്‍ ബിജെപി നേതാവ് സാവിത്രി ഭായ് ഭൂലേയും വിമര്‍ശനമുയര്‍ത്തിയിരുന്നു.
ഗോരക്ഷയുടെ കാര്യത്തിലും സ്ഥലങ്ങളുടെ പേരുകളില്‍ മാറ്റം വരുത്തുന്നതിലും മാത്രമാണ് യോഗിക്ക് ശ്രദ്ധയെന്ന വിമര്‍ശനമാണുയരുന്നത്.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നതോട് കൂടി പാര്‍ട്ടിക്കകത്ത് തന്നെ പലതരം പ്രശ്‌നങ്ങള്‍ പുകഞ്ഞ് തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് കിട്ടിയത്.