ആര്‍ക്കും ഇപ്പോള്‍ ഒന്നിനും നേരമില്ല, എല്ലാവരും ഓട്ടത്തിലാണ്. എന്നാല്‍ ദിവസവും വെറും ഇരുപത് മിനിറ്റ് യോഗ ചെയ്താല്‍ പോലും ഒരു വ്യക്തിയുടെ ഓര്‍മശക്തിയും വികാരനിയന്ത്രണവും മെച്ചപ്പെടുമെന്ന് പഠനങ്ങള്‍.
സമയമില്ല എന്നു പറയുന്നവര്‍ ദിവസത്തില്‍ വെറും ഇരുപത് മിനിറ്റ് യോഗയ്ക്കായി മാറ്റി വച്ചാല്‍ അവരുടെ തലച്ചോറിന്റെ പ്രവര്‍ത്തനം ഞൊടിയിടകൊണ്ടു മെച്ചപ്പെടുത്താമെന്ന് ഇലിനോയി സര്‍വകലാശാലയിലെ ഇന്ത്യന്‍ ഗവേഷക നേഹ ഗോഥെ.
ഹഠ യോഗയും എറോബിക്‌സ് വ്യായാമവും ചെയ്യുന്ന മുപ്പതു ചെറുപ്പക്കാരില്‍ താരതമ്യ പഠനം നടത്തിയാണ് നേഹയും സംഘവും യോഗയുടെ പ്രയോജനങ്ങള്‍ നേരിട്ടറിഞ്ഞത്.
യോഗ ജീവിത്തിന് ഒരു മാര്‍ഗദര്‍ശിയാണ്. ശാരീരിക ചലനങ്ങളും അംഗവിന്യാസങ്ങളും മാത്രമല്ല ശ്വാസത്തെയും ചിന്തകളെയും നിയന്ത്രിക്കാന്‍ സഹായിക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
സന്ധികളോ പേശികളോ ചലിപ്പിക്കാതെ ഒരു മസിലിനു മാത്രം ദൃഢത നല്‍കുക, വിവിധ മസിലുകള്‍ക്ക് അയവു വരുത്തുക, ശ്വാസം നിയന്ത്രിക്കുക തുടങ്ങിയ യോഗാമുറകളില്‍ അരംഭിച്ച് ധ്യാന സ്ഥിതി, ദീര്‍ഘ ശ്വസനം എന്നിവയായിരുന്നു പഠനത്തിന്റെ ഭാഗമായുള്ള യോഗ സെക്ഷനില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
അതേ സമയം തന്നെ എയറോബിക് വ്യായാമങ്ങളായ നടത്തം അല്ലെങ്കില്‍ ഡ്രെഡ് മില്ലില്‍ 20 മിനിറ്റ് ജോഗിങ് എന്നിവയും ഉണ്ടായിരുന്നു.
ഹൃദയമിടിപ്പിന്റെ നിരക്ക് 60 മുതല്‍ 70 വരെ നിയന്ത്രിച്ചുകൊണ്ട് ഒരോ വ്യായമത്തിനും സമയക്രമവും നിശ്ചയിച്ചിരുന്നു.
യോഗ ചെയ്തതു കഴിഞ്ഞപ്പോള്‍ വളരെ പോസിറ്റീവായ മാറ്റങ്ങള്‍ കാണാന്‍ കഴിഞ്ഞു എന്നും, ഇക്കാര്യത്തില്‍ എറോബിക്‌സ് യോഗയോടു തോല്‍ക്കുമെന്നുമാണ് നേഹ പറയുന്നത്.