വിമര്‍ശകര്‍ക്ക് മറുപടി; കാമുകന്റെ ചിത്രം പങ്കുവെച്ച് ഇലിയാന ഡിക്രൂസ്

ലണ്ടന്‍: കാമുകനെ പരിചയപ്പെടുത്തി നടി ഇലിയാന ഡിക്രൂസ്.ഗര്‍ഭിണിയാണെന്ന് വെളിപ്പെടുത്തിയതു മുതല്‍ നടിയുടെ പങ്കാളിയെക്കുറിച്ചായിരുന്നു സമൂഹമാധ്യമങ്ങളില്‍ ചോദ്യം നിറഞ്ഞത്. അതുപിന്നീട് സൈബര്‍ ആക്രമണങ്ങളിലേക്കും വഴിമാറി. ഇതിനെല്ലാം മറുപടിയായാണ് കാമുകന്റെ ചിത്രം നടി പൊതുസമൂഹത്തിനു മുന്നില്‍ വെളിപ്പെടുത്തിയത്.

പങ്കാളിക്കൊപ്പമുള്ള ‘ഡേറ്റ് നൈറ്റ്’ ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടാണ് ഇല്യാന തന്റെ ജീവിതത്തിലെ പുരുഷനെ കുറിച്ച് വെളിപ്പെടുത്തിയത്. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായാണ് ഹൃദയ ഇമോജിക്കൊപ്പം പങ്കാളിയുടെ ചിത്രം നടി പങ്കുവച്ചു. പേരോ മറ്റ് വിവരങ്ങളോ ഒന്നും താരം പുറത്തുവിട്ടിട്ടില്ല. ഏപ്രില്‍ 18ന് ആയിരുന്നു തനിക്ക് കുഞ്ഞ് ജനിക്കാന്‍ പോകുന്ന വിവരം ഇലിയാന ആരാധകരെ അറിയിച്ചത്. അതിന് പിന്നാലെ കുഞ്ഞിന്റെ അച്ഛന്‍ ആരെന്ന് തിരക്കിക്കൊണ്ട് ആരാധകരടക്കം നിരവധിപ്പേര്‍ രംഗത്തെത്തി.

Top