കാസര്‍കോട്: കൂടുതല്‍ ഇടങ്ങളില്‍ റീപോളിംഗ് വേണമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍. വോട്ടിംഗ് 90 ശതമാനത്തില്‍ അധികമായ മണ്ഡലങ്ങളില്‍ റീപോളിംഗ് നടത്തണമെന്നാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കള്ളവോട്ട് നടന്ന കാസര്‍ഗോട് മണ്ഡലത്തിലെ നാലു ബൂത്തുകളില്‍ റീപോളിംഗിന് സാധ്യതയുണ്ടെന്ന വാര്‍ത്തയെ തുടര്‍ന്നാണ് അദ്ദേഹം ഇങ്ങനൊരു കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
കാസര്‍ഗോഡ് മകല്ല്യാശ്ശേരി, പയ്യന്നൂര്‍, നിയമസഭ മണ്ഡലങ്ങളിലെ നാല് ബൂത്തുകളിലാണ് റീപോളിംഗിന് സാധ്യതയുള്ളത്.
കല്ല്യാശ്ശേരിയിലെ 19, 69,70 നമ്പര്‍ ബൂത്തുകളിലും പയ്യന്നൂരിലെ 48 നമ്പര്‍ ബൂത്തിലും റീപോളിംഗ് നടത്താനാണ് സാധ്യത. റീപോളിംഗ് ഞായറാഴ്ച നടത്തുമെന്നാണ് സൂചന. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപം ഇന്നുണ്ടാകും.