ടെക്നോ പാര്‍ക്കിലെ സ്ഥലം പാട്ടത്തിന് നല്‍കുന്നതില്‍ വന്‍ ക്രമക്കേട് ചീഫ് ഫിനാന്‍സ് ഓഫീസര്‍ക്കെതിരെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: ടെക്നോ പാര്‍ക്ക് ചീഫ് ഫിനാന്‍സ് ഓഫീസര്‍ക്ക് ഗുരുതര വീഴ്ചയെന്ന് വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട്. ഫിനാന്‍സ് ഓഫീസര്‍ സാമ്പത്തിക അച്ചടക്കം പാലിച്ചില്ലെന്നും ജീവനക്കാരുടെ സ്വകാര്യ ചെലവുകള്‍ക്ക് പണം നല്‍കുന്നുവെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.

ടെക്നോ പാര്‍ക്കിലെ സ്ഥലം പാട്ടത്തിന് നല്‍കുന്നതില്‍ വന്‍ ക്രമക്കേട് നടന്നിട്ടുണ്ട്. ഇല്ലാത്ത കമ്പനിയുടെ പേരില്‍ സ്ഥലം പാട്ടത്തിനെടുത്ത് കീഴ്പാട്ടത്തിന് നല്‍കുകയും കേസ് നടത്തിപ്പില്‍ വീഴ്ചവരുത്തുകയും ചെയ്തതായാണ് സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

Top