ബെയ്ജിംഗ്: ഇന്ത്യയ്ക്ക് മേലെ പറക്കാന്‍ ശ്രമിച്ച് ചൈന മൂക്കും കുത്തി താഴെ വീണു.
ചൈനയുടെ ലോംഗ് മാര്‍ച്ച്-5 വൈ2 റോക്കറ്റാണ് കത്തിച്ചാമ്പലായി നിലം പതിച്ചത്.
ഔദ്യോഗിക മാധ്യമമായ സിന്‍ഹുവ ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
സതേണ്‍ ഹയ്‌നാനിലുള്ള വെന്‍ചാംഗ് വിക്ഷേപണ കേന്ദ്രത്തില്‍ നിന്നും പറന്നുയര്‍ന്ന റോക്കറ്റ് പൊട്ടിത്തെറിക്കുകയായിരുന്നു. ഏറ്റവും ഭാരകൂടിയ ഉപഗ്രഹമായ ഷിജിയാന്‍-18 വഹിച്ചുകൊണ്ടുള്ള റോക്കറ്റാണ് പൊട്ടിത്തെറിച്ചത്.
വിക്ഷേപണ വാഹനത്തില്‍ അസ്വഭാവികമായതു സംഭവിച്ചതാണ് അപകടത്തിനു കാരണമായതെന്നും ഇത് എന്താണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും അധികൃതര്‍ അറിയിച്ചു.
ചൈന എയ്‌റോസ്‌പെയിസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി കോര്‍പറേഷനാണു റോക്കറ്റ് വികസിപ്പിച്ചെടുത്തത്.
2022 ആകുമ്പോഴേക്കും ബഹിരാകാശത്ത് സ്ഥിരം നിലയം സ്ഥാപിക്കാനുള്ള പദ്ധതിയുടെ ഭാഗമായായിരുന്നു വിക്ഷേപണം. കഴിഞ്ഞ നവംബറിലാണ് ചൈന ആദ്യമായി മാര്‍ച്ച് 5 റോക്കറ്റ് വിക്ഷേപിച്ചത്.
ഇന്ത്യക്കെതിരെ ഇപ്പോള്‍ നിരന്തരം സംഘര്‍ഷമുണ്ടാക്കുന്ന ചൈന 1962-ലെ അനുഭവം മറക്കരുതെന്നും ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് മറുപടിയായി 62-ലെ ഇന്ത്യയല്ല 2017 ലെ ഇന്ത്യയെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും തുറന്നടിച്ചിരുന്നു. ഇപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ വീരവാദം മുഴക്കി ഇന്ത്യക്ക് മേലെ പറക്കാന്‍ ശ്രമിച്ച ചൈന സ്വയം നിലംപൊത്തി ഇന്ത്യക്ക് മേല്‍ അടിയറവ് പറഞ്ഞ കാഴ്ചയാണ് ഇന്ന് ലോകം കണ്ടത്.